തിരുവനന്തപുരം: പോലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല ിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍സമയം ആവശ്യപ്പെട്ടു. അതേസമയം, റിസര്‍വ് ബറ്റാലിയനില്‍ പോസ്റ്റല്ബാലറ്റുകളുടെ വിനിയോഗത്തില്‍ ക്രമക്കേടുണ്ടായതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ സിപിഎം ഫ്രാക്ഷനിലുള്ള ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയതായും അന്വേഷണസംഘത്തിന് ബോധ്യമായി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഇതു ചൂണ്ടിക്കാട്ടിയാണ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയം തേടിയത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമേ എത്ര വോട്ട് ചെയ്തുവെന്ന് മനസിലാക്കാന്‍ സാധിക്കൂയെന്നും ക്രൈംബ്രാഞ്ച് ഡിജിപിക്ക് സമര്‍പ്പിച്ച ഇട ക്കാലറിപ്പോര്ട്ടില് പറയുന്നു. സംസ്ഥാനത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ പോലീസുകാരില്‍നിന്നും മൊഴി രേഖപ്പെടുത്തണം. ഫലം വരുന്നതിന്മുമ്പ് അന്വേഷണറിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ഇന്നലെയാണ് അന്തിമറിപ്പോര്‍ട്ട് നല്കാന് നിശ്ചയിച്ച അവസാനതീയതി.
സ്പെഷ്യല്‍ യൂണിറ്റുകളുള്‍പ്പെടെ എല്ലായിടത്തും ക്രൈംബ്രാഞ്ച് സംഘമെത്തി യൂണിറ്റ് മേധാവികളില്‍നിന്ന് പോസ്റ്റല്‍ ബാലറ്റിന്റെ വിതരണവും വിനിയോഗവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി പോലീസുകാര്‍ ഉത്തരേന്ത്യയില്‍ ഡ്യൂട്ടിയിലാണ്. മടങ്ങിവന്നശേഷമേ ഇവര്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതികളുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കു. സസ്പെഷനില്‍ കഴിയുന്ന വൈശാഖ് എന്ന പോലീസുകാരനില്‍നിന്ന് മാത്രമാണ് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: