Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കോണ്‍ഗ്രസ്സില്‍ വെടിനിര്‍ത്തല്‍; ജോസഫ് താത്ക്കാലിക ചെയര്‍മാന്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 14, 2019, 07:04 am IST
in Kerala

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) താത്ക്കാലിക ചെയര്‍മാനായി പി.ജെ. ജോസഫിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി പദവികള്‍ക്കായി നേതാക്കള്‍ പോര്‍മുഖം തുറന്നതോടെ വെടിനിര്‍ത്തലിന്റെ ഭാഗമായാണ് ജോസഫിന് ചെയര്‍മാന്റെ ചുമതല നല്‍കിയത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ മാത്രമായിരിക്കും ജോസഫിന്റെ നിയമനം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമാണ് തീരുമാനം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. 

പി.ജെ. ജോസഫിനെ ഒതുക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയോടെ ചെയര്‍മാനാകാന്‍ ജോസ് കെ. മാണി നടത്തിയ നീക്കം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കി. തുടര്‍ന്ന് നേതാക്കള്‍ അരയും തലയും മുറുക്കി ഇറങ്ങിയതോടെ കേരള കോണ്‍ഗ്രസ് പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് മുങ്ങി. അന്‍പത് വര്‍ഷം പാര്‍ട്ടിയുടെ നെടുംതൂണയായിരുന്ന കെ.എം. മാണിയുടെ മരണത്തിന് ശേഷം ഒരുമാസമായി പാര്‍ട്ടി അനാഥമാണ്. 

മാണി മരിച്ച് ഒരുമാസമായിട്ടും ഇതുവരെ നേതൃയോഗം ചേരാനോ ഔദ്യോഗികമായി അനുസ്മരണം സംഘടിപ്പിക്കാനോ കഴിയാത്തവിധത്തില്‍ നേതാക്കള്‍ മാനസികമായി അകന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായതോടെ മുതിര്‍ന്ന നേതാവ് സി.എഫ്. തോമസിന്റെ അഭ്യര്‍ത്ഥനപ്രകാരം യുഡിഎഫ് നേതൃത്വം ഇടപെട്ടാണ് ജോസഫിനെ താത്ക്കാലിക ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്.

ചെയര്‍മാനായിരുന്ന കെ.എം. മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്റെ ചുമതലകള്‍ കൈമാറിയിരുന്നില്ല. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് വേണമായിരുന്നു ചുമതല കൈമാറേണ്ടത്. എന്നാല്‍, നേതാക്കള്‍ ഇരുചേരിയിലായതോടെ ഈ മാസം ഏഴിന് നിശ്ചയിച്ചിരുന്ന നേതൃയോഗവും മാറ്റി. മാണി കഴിഞ്ഞാല്‍ മുതിര്‍ന്ന നേതാവും വര്‍ക്കിങ് പ്രസിഡന്റുമായ പി.ജെ. ജോസഫിന് ചെയര്‍മാന്റെ ചുമതല നല്‍കുന്നതിനോട് ജോസ് കെ. മാണിക്കുള്ള എതിര്‍പ്പാണ് യോഗം നീണ്ടുപോകാന്‍ കാരണം.

ജോസഫിനെ സ്ഥിരമായി ചെയര്‍മാനാക്കാന്‍ ജോസ് കെ. മാണി സമ്മതിക്കാന്‍ സാധ്യത കുറവാണ്. ജോസഫ് വിഭാഗം ലയിച്ചപ്പോള്‍ ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്നീ സ്ഥാനങ്ങള്‍ തങ്ങള്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാണി വിഭാഗം പറയുന്നത്. 

മാണി മരിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ അനുസ്മരണം 

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ നെടുംതൂണയായിരുന്ന കെ.എം. മാണി മരിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ അനുസ്മരണം. നാളെ തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ വൈകിട്ട് നാലിനാണ് അനുസ്മരണം. 

ഏപ്രില്‍ ഒമ്പതിനാണ് കെ.എം. മാണി അന്തരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ചേരുകയോ ഔദ്യോഗികമായി അനുസ്മരിക്കുകയോ ചെയ്തില്ല. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ യുവജനവിഭാഗം പാലായില്‍ അനുസ്മരണം നടത്തിയെങ്കിലും പ്രമുഖ നേതാക്കളൊന്നും പങ്കെടുത്തില്ല. യുവജനവിഭാഗം പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ജോസഫ് പക്ഷത്തേക്ക് നീങ്ങുന്നതായ സൂചനയെ തുടര്‍ന്നാണ് മാണിവിഭാഗം നേതാക്കള്‍ വിട്ടുനിന്നതെന്നാണ് സൂചന. 

ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസ് കെ. മാണിയും പി.ജെ. ജോസഫും കരുക്കള്‍ നീക്കാന്‍ തുടങ്ങിയതോടെ നേതാക്കളും ചേരിതിരിഞ്ഞു. നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നതയാണ് അനുസ്മരണം വൈകാന്‍ കാരണമായതെന്നാണ് അണികള്‍ സംശയിക്കുന്നത്. 

പ്രതിസന്ധിക്ക് അയവു വരുത്താന്‍ ജോസഫിനെ താത്ക്കാലിക ചെയര്‍മാനാക്കിയ സംസ്ഥാന കമ്മിറ്റി അനുസ്മരണ പരിപാടിയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഈ അനുസ്മരണത്തിന് ജോസഫ് വിഭാഗമാണ് മുന്‍കൈയെടുത്തതെന്ന പ്രചാരണവും ശക്തമാണ്. മാണിയുടെ രാഷ്‌ട്രീയ തട്ടകങ്ങളായ കോട്ടയത്തോ, പാലായിലോ പാര്‍ട്ടി എന്തുകൊണ്ട് ഔദ്യോഗികമായി അനുസ്മരണം സംഘടിപ്പിച്ചില്ലെന്ന ചോദ്യം അണികള്‍ ഉയര്‍ത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.