Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മേളം, താളം, വര്‍ണം വിസ്മയം; പൂരം പെയ്തിറങ്ങി

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
May 13, 2019, 10:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കത്തുന്ന മേടവെയിലില്‍ വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും പൂരം പെയ്തിറങ്ങി. കുടമണികിലുക്കി കോലവും ആലവട്ടവും വെണ്‍ചാമരവുമായി ഗജവീരന്മാരണിനിരന്നപ്പോള്‍ പൂഴിവീഴാത്ത പൂരപ്പറമ്പില്‍ പുരുഷാരം അലകടലായി. മേളപ്രമാണിമാരുടെ താളത്തിനൊത്ത് പൂരം നുകര്‍ന്നത് ജനലക്ഷങ്ങള്‍…

രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ നഗരം പൂരലഹരിയിലായി. ദേശദൈവങ്ങളുടെ സാന്നിധ്യമറിയിച്ച് ഘടകപൂരങ്ങള്‍ ഊഴമനുസരിച്ച് വടക്കുന്നാഥനെ പ്രണമിക്കാനെത്തി. പനമുക്കുംപിള്ളി ശാസ്താവും കാരമുക്ക്, ചെമ്പൂക്കാവ്, ലാലൂര്‍, ചൂരക്കോട്ട്കാവ്, അയ്യന്തോള്‍, കുറ്റൂര്‍, നെയ്തലക്കാവ് ഭഗവതിമാരും ഒന്നൊന്നായി വടക്കുന്നാഥന്റെ നടയിലേക്ക്. 

ബ്രഹ്മസ്വം മഠത്തിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പിന് രാവിലെ എട്ടിന് തുടക്കമായി. ഇറക്കിപ്പൂജയ്‌ക്ക് ശേഷം കോങ്ങാട് മധു പ്രമാണിയായി പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ 11.30ഓടെ മഠത്തില്‍ വരവ്. പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ ഇറക്കിയെഴുന്നള്ളിപ്പിന്റെ സമയത്ത് കൊട്ടുന്നതിനിടെ ഇലഞ്ഞിത്തറമേളം പ്രമാണി പെരുവനം കുട്ടന്‍മാരാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ പെരുവനത്തിന് ആശുപത്രിയില്‍ പരിചരണം നല്‍കി. കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍ മാരാരും ചേര്‍ന്ന് മേളം തുടര്‍ന്നു. ഇലഞ്ഞിത്തറമേളം തുടങ്ങുമ്പോഴേക്കും അദ്ദേഹം തിരിച്ചെത്തി.  

മേളപ്പെരുക്കം കഴിഞ്ഞ് തെക്കോട്ടിറക്കത്തിന് പാറമേക്കാവ് ഭഗവതി തെക്കേഗോപുരനടയിറങ്ങിയപ്പോള്‍ ആര്‍പ്പുവിളികള്‍ തീര്‍ത്ത് ജനലക്ഷങ്ങള്‍. ജനസാഗരത്തിലേക്ക് ഗജവീരന്മാരണിനിരന്നപ്പോള്‍ ദേവിമാരുടെ മുഖാമുഖം. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനായിരുന്നു ഭഗവതിയുടെ തിടമ്പേറ്റിയത്. തുടര്‍ന്ന് കുടമാറ്റവിസ്മയത്തില്‍ വടക്കുന്നാഥ മൈതാനത്ത് വര്‍ണങ്ങളുടെ പൂമഴ പെയ്തു. 

കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംനേടിയ ശബരിമല വിഷയം കുടമാറ്റത്തിലും പ്രതിഫലിച്ചു. പതിനെട്ടാംപടിക്കുമുകളിലിരിക്കുന്ന ശാസ്താവിന്റെ എല്‍ഇഡി ബള്‍ബുകള്‍ മിന്നുന്ന കുടകളുമായി പാറമേക്കാവെത്തിയപ്പോള്‍ പുലിപ്പുറത്തേറിയ അയ്യപ്പനെയിറക്കി തിരുവമ്പാടി തിരിച്ചടിച്ചു. പിന്നീട് തിരുപ്പതി ബാലാജിയും അരയന്നവും തൃശൂലവും വന്നുപോയി. ഇരുവിഭാഗവും വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവര്‍പ്പിച്ച് പട്ടാളക്കാരുടെ ചിത്രം ആലേഖനം ചെയ്ത കുടകളുയര്‍ത്തി. കഴിഞ്ഞ തവണപോലെ തന്നെ എല്‍ഇഡി കുടകള്‍ തന്നെയായിരുന്നു ഇത്തവണയും കാണികള്‍ക്ക് ആവേശമായത്. 

തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥന് മുന്നിലെത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ  പൂരത്തിന്റെ  ചടങ്ങുകള്‍ സമാപിക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

India

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

Kerala

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

India

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies