പന്തളം: ജിഹാദികളുടെ പ്രധാന കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍. ഹിന്ദു ഐക്യവേദി 16-ാം സംസ്ഥാന സമ്മേളനം ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏതു നഗരത്തിലും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്. ഈ സ്ഥിതിയില്‍ നിന്ന് നാടിനെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ധാര്‍മ്മികതലത്തില്‍ നിന്നാണു നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നിരീശ്വരവാദത്തിലും അധാര്‍മ്മികതയിലുമൂന്നി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ നമ്മെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു പരാജയഭീതിയാലാണ്. ധര്‍മ്മത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കുന്ന നമ്മള്‍ പൂര്‍ണ്ണ വിജയം നേടും. ആ വിജയപാതയിലൂടെ മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷയായി. ഹിന്ദു ജാഗരണ്‍മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായ കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌കരന്‍, ബാബു, വൈസ് പ്രസിഡന്റുമാരായ പി.എസ്. പ്രസാദ്, പി.ആര്‍. ശിവരാജന്‍, ക്യാപ്റ്റന്‍ സുന്ദര്‍ജി, എന്‍.വി. അപ്പു, അഡ്വ.വി. പത്മനാഭന്‍, സി.പി. വിജയന്‍, ജന. സെക്രട്ടറിമാരായ ബ്രഹ്മചാരി ഡോ. ഭാര്‍ഗ്ഗവറാം, ആര്‍.വി. ബാബു, കെ.പി. ഹരിദാസ്, ട്രഷറര്‍ കെ. അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് അനുസ്മരണം നടത്തി. സമ്മേളനത്തിന് തുടക്കം കുറിച്ച് രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു സ്വാഗതവും സെക്രട്ടറി കെ.വി. സുരേഷ് നന്ദിയും പറഞ്ഞു.
ഹൈന്ദവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ചചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ശിവന്‍ അദ്ധ്യക്ഷനായ സമാപന സഭയില്‍ കെ.പി. ശശികല ടീച്ചര്‍ സമാപന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ് സ്വാഗതവും പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
















