മലപ്പുറം: ഇസ്ലാമിക ഭീകരവാദം ആഗോള ശൃംഖലയാണെന്ന് തെളിയിക്കുന്നാണ് അടുത്തിടെ ശ്രീലങ്കയില്‍ നടന്ന സ്ഫോടനമെന്ന് സാമൂഹ്യപ്രവര്‍ത്തകനും ചിന്തകനുമായ എ.പി. അഹമ്മദ്. ഇസ്ലാമിക ഭീകരവാദം ലോകമാകെ പടരുകയും എല്ലാ രാജ്യങ്ങളിലും സാന്നിധ്യം അറിയിക്കുകയും ചെയ്തുവെന്നത് ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
നിമിഷാര്‍ധം കൊണ്ട് അനേകം രാജ്യങ്ങളില്‍ ഒരേ സമയം പൊട്ടിത്തെറിയുണ്ടാക്കാന്‍ കഴിയുന്ന വിധം വിനിമയ വിദ്യയും ഇസ്ലാമിക ഭീകരര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഭീകരതയുടെ വിപത്ത് സാമുദായിക ജനസംഖ്യപ്രകാരം കണക്കാക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വിവേചനം അസംബന്ധമാണ്. ലങ്കയില്‍ ന്യൂനപക്ഷ സമൂഹമാണ് മുസ്ലീങ്ങള്‍. ഭീകരാക്രമണങ്ങള്‍ നടന്ന മിക്ക രാജ്യങ്ങളിലും മുസ്ലീങ്ങള്‍ ന്യൂനപക്ഷമാണെന്നുള്ളതാണ് അതിശയകരം.
കേരളത്തെ ഐഎസ് നോട്ടമിട്ടിരിക്കുന്നുയെന്ന വാര്‍ത്ത എല്ലാതലത്തിലും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ബിന്ലാദന് ലക്ഷ്യം വെച്ച രാജ്യങ്ങളില്‍ ഇന്ത്യയുണ്ടായിരുന്നു. ഇസ്ലാമോഫോബിയ ഉണ്ടാക്കുന്നതും അതിന്റെ പേരില്‍ യുദ്ധഭീതി പടര്‍ത്തുന്നതും സാമ്രാജ്യത്വമാണ്. അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റുന്ന വിധം അന്യമത വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഘടകങ്ങള്‍ ഇത്തരം മതങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: