നവാഗതരെ അണിനിരത്തിക്കൊണ്ട് ജെഫന്‍ ജോസഫിന്റെ കലിപ്പ് തിയേറ്ററുകളിലേക്ക്. ഹൈമാസ്റ്റ് സിനിമാസിന്റെ ബാനറില്‍ ജെസന്‍ ജോസഫ് തന്നെയാണ് ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് സംവിധായകന് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. മെയ് പത്തിനാണ് കലിപ്പ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
സാധാരണക്കാരന് നീതി ലഭിക്കാനുളള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. കലിപ്പിന്റെ ട്രെയിലര്‍ അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ധര്മ്മജന് ബോള്‍ഗാട്ടിയുടെ ശബ്ദ വിവരണത്തോടെയാണ് ട്രെയിലര്‍ ഇറങ്ങിയിരുന്നത്. ജെഫിന് ജോണ്സന്, അനസ്സ് സൈനുദ്ദീന്‍, അരുണ്‍ ഷാജി, അഭിജിത്ത്, ഷെമീര്‍ തട്ടകം, ഷെലില്‍ കല്ലൂര്‍, ഷോബി തിലകല്‍, കലാശാല ബാബു, സാജന് പള്ളുരുത്തി, ബാലാ സിങ്, ബെന്നി തോമസ്സ്, അനീഷ് പോള്‍, ബിജു കെ നായര്‍, രാജേന്ദ്രന് ആലുക്കോ, ബിന്ദു അനീഷ്, ആര്യ കുട്ടപ്പന്, അഞ്ജലി, അംബികാ മോഹന്‍, ശ്രേയാണി ജോസഫ് , ഗോപിക മോഹന്‍ ദാസ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ജോണ്‍ സി. അഭിലാഷ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് അനീഷ് കുമാറാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. അനസ് സൈനുദ്ദീനും എഎംആറും സംഗീതമൊരുക്കിയ ഗാനം മധു ബാലകൃഷ്ണന് ആലപിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: