കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് പത്തു പേരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഐഎസ് ബന്ധം കണ്ടെത്തി അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതിനു ശേഷമാണ് എന്‍ഐഎയുടെ നിര്‍ണായക കണ്ടെത്തല്‍.
ഐഎസ് ഭീഷണി നിലനില്ക്കുന്നു എന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ചാവേര്‍ ആക്രമണത്തിനായി കശ്മീര്‍ വിഘടനവാദികള്‍ കേരളത്തില്‍ മാസങ്ങളായി തമ്പടിച്ചിരിക്കുകയാണ്. വ്യാപാരത്തിന് എന്ന വ്യാജേനയാണ് കശ്മീര്‍ സ്വദേശികള്‍ എത്തിയിരിക്കുന്നത്. കേരളത്തിലുള്ളവരും ഇവര്‍ക്കൊപ്പമുണ്ട്. സ്ഫോടക വസ്തുക്കളുടെ നിര്‍മാണത്തിലും അത് ഉപയോഗിക്കുന്നതിലും പരിശീലനം ലഭിച്ച സംഘമാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്.
സൈനിക ഇന്റലിജന്‍സും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റാഷിദ് കേരളത്തിലേക്ക്് അയച്ച ശബ്ദ സന്ദേശത്തില്‍ കേരളത്തില്‍ ജിഹാദിന് ആഹ്വാനം ചെയ്യുന്നുണ്ട്. ജിഹാദിന് തയാറായാല്‍ അതിന് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ച് നല്‍കുമെന്നും റാഷിദ് ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സമാന രീതിയിലുള്ള എഴുപതോളം ടെലിഗ്രാം ശബ്ദ സന്ദേശങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും ഐഎസ് കേന്ദ്രങ്ങളിലേക്ക് എത്തുന്നതിന് പകരം സ്വന്തം മണ്ണില്‍ ജിഹാദ് നടത്തി കരുത്ത് തെളിയിക്കാനാണ് ആഹ്വാനം. അബ്ദുള്‍ റാഷിദിന്റെ അനുയായി ആയിരുന്ന റിയാസ് അബൂബക്കറടക്കം പത്ത് പേര് കേരളത്തില്‍ ചാവേറാവാന്‍ തയാറായത് ഈ ആഹ്വാനത്തിനു ശേഷമാണ്.
ഇവര്‍ കേരളത്തിലെ തീവ്ര ഇസ്ലാമിക സംഘടനകളുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ വിവരങ്ങളും കേന്ദ്ര ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം. കശ്മീരില്‍ നിന്ന് കേരളത്തിലെത്തിയിരിക്കുന്ന സംഘങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് ഐഎസ് അടക്കമുള്ള ഇസ്ലാമിക ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളാണ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ, ഐബി സംഘങ്ങള്‍ ശേഖരിച്ച്, കൈമാറിയ വിവരങ്ങള്‍ സൈനിക ഇന്റലിജന്‍സ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. കശ്മീര്‍ സ്വദേശികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന വ്യാജേനയാണ് കേരളത്തില്‍ കടന്നുകൂടിയിരിക്കുന്നത്. ഇവര്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകളടക്കം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വാങ്ങിയതാണ്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തൊഴിലിനെത്തിയിരിക്കുന്നവരുടെ വിവരങ്ങള്‍ പോലീസിന് ഇല്ലാത്തത് അന്വേഷണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ നേരിട്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കശ്മീര്‍ സ്വദേശികള്‍ തമ്പടിച്ചിരിക്കുന്നത് ഫോര്‍ട്ടുകൊച്ചി കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കേന്ദ്ര ഇന്റലിജന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. എന്‍ഐഎ സംഘവും ഫോര്‍ട്ടുകൊച്ചിയിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലും, കൊല്ലം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: