Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന് കീഴടങ്ങല്‍: നേതൃത്വത്തിനെതിരെ സിപിഐയില്‍ വിമര്‍ശനം ഉയരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 6, 2019, 01:03 am IST
in Kerala

ആലപ്പുഴ: പി.വി. അന്‍വറിനെ മുന്‍നിര്‍ത്തി സിപിഎം, സിപിഐയെ തുടര്‍ച്ചയായി അപമാനിച്ചിട്ടും സംസ്ഥാന നേതൃത്വം വിനീതവിധേയരായി അധഃപതിച്ചതായി പാര്‍ട്ടിയിലെ ഒരുവിഭാഗം. സിപിഎമ്മിന്റെ ഏകാധിപത്യ നയങ്ങളോട് എന്നും ഏറ്റുമുട്ടിയിരുന്ന മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനെ സെക്രട്ടറി കാനം രാജേന്ദ്രന്‍ വല്ലപ്പോഴുമെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു.

സിപിഐയെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ അന്‍വറിനെ മുന്‍നിര്‍ത്തി തകര്‍ക്കാനും അപമാനിക്കാനുമാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി ഏറനാട് മണ്ഡലത്തില്‍ മത്സരിച്ചത് സിപിഐയുടെ അഷറഫലി കാളിയത്തായിരുന്നു. എന്നാല്‍, അഷറഫലിക്ക് ലഭിച്ചത് 2700 വോട്ട് മാത്രം. ആ തെരഞ്ഞെടുപ്പില്‍  സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വര്‍ 47,452 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. സിപിഎമ്മിലെ ഒരു വിഭാഗം അന്‍വറിന് വോട്ട് ചെയ്‌തെന്ന് ആക്ഷേപം ശക്തമായിരുന്നു. എന്നിട്ടും ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സിപിഐ, സിപിഎമ്മിനൊപ്പം നിന്നു. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഐയുടെ പ്രമുഖ നേതാവ് സത്യന്‍ മൊകേരിയായിരുന്നു. ആ തെരഞ്ഞെടുപ്പിലും പി.വി. അന്‍വര്‍ സ്വതന്ത്രനായി രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഐ. ഷാനവാസ് 20,870 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. പി.വി. അന്‍വറിന് 37,123 വോട്ട് ലഭിച്ചു. അന്‍വര്‍ മത്സര രംഗത്തില്ലായിരുന്നുവെങ്കില്‍ സത്യന്‍ മൊകേരി വിജയിക്കുമായിരുന്നു എന്നാണ് സിപിഐക്കാര്‍ പറയുന്നത്.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയെ പരിഹാസ്യരാക്കി ഇതേ അന്‍വറിനെ സിപിഎം നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി. അന്‍വര്‍ 11,504 വോട്ടിന്  വിജയിച്ചു. 

എംഎല്‍എയായ  അന്‍വറിനെ ഇത്തവണ സിപിഎം പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. ഭൂമി കൈയേറ്റത്തിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ട അന്‍വറിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സിപിഐ നേതൃത്വം വിനീതവിധേയരായി അംഗീകരിച്ചു. വോട്ടെടുപ്പ് കഴിഞ്ഞതോടെ സിപിഐയെ അന്‍വര്‍ ആക്ഷേപിച്ചു തുടങ്ങി. സിപിഐ ജില്ലാ നേതൃത്വവും എഐഎസ്എഫും അന്‍വറിനെതിരെ പ്രതികരിച്ചെങ്കിലും, സംസ്ഥാന നേതൃത്വം മൗനം പാലിച്ചതിലാണ് അണികളില്‍ രോഷമുയരുന്നത്.

പിണറായി സര്‍ക്കാരിന്റെ തുടക്ക കാലത്ത് തിരുത്തല്‍ ശക്തിയായി നിലകൊണ്ട സിപിഐയും, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇപ്പോള്‍ സിപിഎമ്മിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളോട് കീഴടങ്ങിയെന്നാണ് അണികളുടെ വിമര്‍ശനം. മലപ്പുറത്ത് മാത്രമല്ല, സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ അണികളില്‍ അമര്‍ഷം ശക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.