സെല്വരാഘവന് സംവിധാനം ചെയ്ത സൂര്യ ചിത്രം ‘എന്‍.ജി.കെ’ യുടെ ട്രെയ്ലര് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യൂ ട്യൂബില്‍ മൂന്നര മില്യണ്‍ കാണികളെ താണ്ടി ചരിത്രം കുറിച്ചു വൈറല്‍ ആയിരിക്കയാണ് . സായ് പല്ലവി , രകുല്‍ പ്രീത് സിംഗ് എന്നിവരാണ് സൂര്യയുടെ നായികമാര്‍. ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്.
നന്ദ ഗോപാല്‍ കുമരന് എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ട്രെയ്ലര്.
ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്.ആര് പ്രകാശ് ബാബുവും എസ്.ആര് പ്രഭുവുമാണ് ‘എന്‍.ജി.കെ’ നിര്‍മിച്ചിരിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീതം. മെയ് 31 ന് ചിത്രം പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: