തലശ്ശേരി: അറക്കല്‍ സുല്‍ത്താന്‍ ആദിരാജ ഫാത്തിമ മുത്ത്ബീവി (86)അന്തരിച്ചു. തലശ്ശേരി ചേറ്റംക്കുന്നിലെ സ്വവസതിയായ ഇശലില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ ഇന്നലെ മഗ്രിബ് നമസ്‌കാര ശേഷം മയ്യത്ത് നമസ്‌കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇത്യാസ് അഹമ്മദ് ആദിരാജ സഹോദരി പുത്തന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.
അറക്കല്‍ സ്വരൂപത്തിന്റെ മുപ്പത്തിയെട്ടാമത്തേയും ബീവിമാരില്‍ പന്ത്രണ്ടാമത്തെയും ബീവിയായിരുന്നു ഫാത്തിമ മുത്തുബീവി. മുന്‍ സുല്‍ത്താന്‍ ഹംസ ആലിരാജയുടെ സഹോദരിയാണ്.
സ്ത്രീപുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചുവരുന്ന അറക്കല്‍ രാജവംശത്തിലെ പുതിയ സുല്‍ത്താനയായി കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഫാത്തിമ മുത്തുബീവി ചുമതലയേറ്റത്.
കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമാണ് അറയ്‌ക്കല്‍ രാജവംശം. പടയോട്ട കാലം മുതല്‍ ബീവിമാര്‍ അറയ്‌ക്കല്‍ രാജവംശത്തെ മാറിമാറി ഭരിച്ചിരുന്നു. ഇന്ത്യ സ്വാതന്ത്ര്യ സമര വേളയിലും അറക്കല്‍ രാജവംശം ബീവിമാരുടെ കൈകളില്‍ ഭദ്രമായിരുന്നു.
















