കാസര്‍ഗോഡ്: നിഖാബ് നിരോധിച്ചുകൊണ്ടുള്ള എംഇഎസ് സര്‍ക്കുലറില്‍ പ്രതിഷേധിച്ച് ഖാദര്‍ മാങ്ങാട് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി. നിഖാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് മീറ്റിങ് ചേരാതെ ജില്ലാകമ്മിറ്റിക്കു വേണ്ടി പ്രസ്താവന ഇറക്കിയതും മുഖം മറക്കുന്നത് സംബന്ധിച്ച് എംഇഎസ് സംസ്ഥാന സമിതി തീരുമാനം എടുത്ത കാര്യം അന്വേഷിക്കാതെ തന്നെ സംസ്ഥാന പ്രസിഡന്റിനെതിരായി പ്രസ്താവനയിറക്കിയതും തെറ്റാണെന്നും ഖാദര്‍ മാങ്ങാട് രാജിവെച്ചശേഷം പ്രതികരിച്ചു.
ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണു തന്റെ പ്രശ്‌നം. മുഖം മറക്കാനോ മറയ്‌ക്കാതിരിക്കാനോ സ്വാതന്ത്രമുണ്ടാകണം എന്നതാണ് എന്റെ നിലപാട് എന്നും കാദര്‍ മാങ്ങാട് രാജിക്കത്തില്‍ പറഞ്ഞു. പ്രസ്താവനയിറക്കിയതിന്റെ പേരില്‍ കമ്മിറ്റിയില്‍ കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഞാന്‍ എംഇഎസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയാണെന്നും കാദര്‍ മാങ്ങാട് അറിയിച്ചു.
നല്ലചര്‍ച്ചകള്‍ ആരോഗ്യകരമായ ജനാധിപത്യ വളര്‍ച്ചക്ക് ഉപകരിക്കും. അഭിപ്രായങ്ങള്‍ ഉള്ള സ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും ഖാദര്‍ മാങ്ങാട് പറഞ്ഞു.
അതിനിടെ എംഇഎസ് പ്രസിഡന്റ് പി.എ. ഫസല്‍ ഗഫൂറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. ഗള്‍ഫില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തില്‍ ഫസല്‍ ഗഫൂര്‍ നടക്കാവ് പോലീസിന് പരാതി നല്‍കി. അതോടൊപ്പം സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് വ്യാപകമായി പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പരാതി നല്‍കിയിട്ടുണ്ട്.
















