കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ പ്രോ വൈസ്ചാന്‍സലറായി ഡോ. പി ജി ശങ്കരന്‍ ചുമതലയേറ്റു. കുസാറ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ പ്രൊഫസറും, സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസ് ഡയറക്ടറുമാണ്.
സിഎസ്ഐആര്‍, എസ്.ആര്‍.എഫ്, ഡി.എസ്.ടി, ബോയ്സ്‌കാസ്റ്റ് ഫെല്ലോ, നെതര്‍ലന്‍ഡ്‌സിലെ ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുക്കപ്പെട്ട അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസ്സോസിയേഷന്റെ 2010ലെ യുവ ഗവേഷകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
നൂറ്റിയറുപതോളം ഗവേഷണ പ്രബന്ധങ്ങളും എണ്‍പതോളം കോണ്‍ഫറന്‍സ് പ്രബന്ധങ്ങളും മൂന്ന് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഗണിത ശാസ്ത്രത്തില്‍ നിരവധി ഗവേഷണ പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എറണാകുളം മുളന്തുരുത്തി പഞ്ഞാരപ്പിള്ളി പടുതോള്‍മന ഗോദന്‍ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ സന്ധ്യ. മക്കള്‍ രേവതി, നന്ദന.
















