കൊച്ചി: കവി കുഞ്ഞുണ്ണിമാഷിന്റെ സ്മരണാര്‍ത്ഥം ബാലസാഹിതീപ്രകാശന്‍ നല്‍കിവരുന്ന കുഞ്ഞുണ്ണി പുരസ്‌കാരം ബീനാഗോവിന്ദിന്. 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മെയ് 10ന് വൈകിട്ട് അഞ്ചിന് പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ സമ്മാനിക്കും.
ബാലസാഹിതീപ്രകാശന്‍ ചെയര്‍മാന്‍ എസ്. രമേശന്‍നായര്‍ അധ്യക്ഷനാകും. ബാലഗോകുലം ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍ കുഞ്ഞുണ്ണി അനുസ്മരണം നടത്തും. പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, ശ്രീധരനുണ്ണി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, എസ്. രമേശന്‍നായര്‍ എന്നിവരടങ്ങുന്ന പുരസ്‌കാര നിര്‍ണയ സമിതിയാണ് ബീനാഗോവിന്ദിനെ തിരഞ്ഞെടുത്തത്.
















