Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉടനീളം പോരാട്ടം

വിനീത വേണാട്ട് by വിനീത വേണാട്ട്
May 4, 2019, 04:36 am IST
in Kerala

കൊച്ചി: ഉടനീളം പോരാട്ടം….മുന്‍ ധനമന്ത്രി വി. വിശ്വനാഥ മേനോന്റെ ജീവിതത്തെ അങ്ങിനെ തന്നെ വിശേഷിപ്പിക്കാം. ആദര്‍ശത്തെ മുറുകെപ്പിടിച്ച് ആര്‍ക്കുമുന്നിലും സന്ധി ചെയ്യാത്ത പ്രകൃതം. എറണാകുളം ശ്രീരാമവര്‍മ സ്‌കൂള്‍, മഹാരാജാസ് കോളേജ്, മുംബൈ ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

ചെറുപ്പം മുതലേ വ്യക്തമായ രാഷ്‌ട്രീയ നിലപാട് സ്വീകരിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. മഹാത്മാ ഗാന്ധി കൊച്ചിയിലെത്തിയപ്പോള്‍ അച്ഛന്‍ അമ്പാടി നാരായണ മേനോനൊപ്പം ഗാന്ധിജിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ഏഴ് വയസ്സുള്ളപ്പോഴായിരുന്നു ഈ സംഭവം. അന്ന് ആലുവയില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഗാന്ധിജി ജനങ്ങളില്‍ നിന്നും സംഭാവന തേടി. തന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ചെറുനാരങ്ങയാണ് കുട്ടിയായ വിശ്വനാഥ മേനോന്‍ ഗാന്ധിജിയെ ഏല്‍പ്പിച്ചത്. അന്ന് ആ നാരങ്ങ ലേലത്തില്‍ വച്ച് വിറ്റുപോയതും നല്ലൊരു തുക കിട്ടിയതും വാര്‍ത്തയായിരുന്നു. 

ശ്രീരാമവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി. 1946 ല്‍ ജമ്മു കശ്മീരില്‍വച്ച് ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു അത്. ഇതേത്തുടര്‍ന്ന് അറസ്റ്റിലാകുമ്പോള്‍ പ്രായം പതിമൂന്ന്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി.

1947 ല്‍ സ്വാതന്ത്ര്യദിനത്തില്‍ മഹാരാജാസ് കോളേജില്‍ ദേശീയ പതാകയ്‌ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയര്‍ത്തണം എന്ന ഉത്തരവില്‍ പ്രകോപിതനായി രാജാവിന്റെ പതാക വലിച്ചുകീറി കത്തിച്ചു. ഇതേ തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ നിന്നും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി. അന്ന് അദ്ദേഹം ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. പതാക കത്തിക്കുന്നതിന് പുറമെ രാജകൊട്ടാര( ഹില്‍പാലസ്)ത്തിന് മുന്നില്‍ നിന്ന് രാജാവിനെതിരെ പ്രസംഗിക്കുകയും ചെയ്തു. 

പിന്നീട് ബോംബെ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടര്‍ന്നു, നിയമ ബിരുദം നേടി. കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. അഡ്വ. ടിസിഎന്‍ മേനോന്‍, അഡ്വ. എം.പി. മേനോന്‍, അഡ്വ. അബ്ദുള്‍ ഖാദര്‍, മലയാറ്റൂര്‍ രാമകൃഷ്ണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ സമകാലീനരും സുഹൃത്തുക്കളുമായിരുന്നു. 

1945 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 1950 ജൂലൈ 12 ന് ദല്‍ഹിയില്‍ വച്ച് അറസ്റ്റിലായി. ഏകാന്ത തടവുകാരനായി. വിചാരണ തടവുകാരോടുള്ള സമീപനമായിരുന്നില്ല ജയിലില്‍ വിശ്വനാഥ മേനോന് നേരിടേണ്ടി വന്നത്. ഇതില്‍ പ്രതിഷേധിച്ച്, അന്ന് അതേ ജയിലില്‍ ഉണ്ടായിരുന്ന എ.കെ. ഗോപാലന്റെ പ്രേരണയാല്‍ നിരാഹാര സമരം കിടന്നു. പ്രശ്‌നം എകെജി ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. വിശ്വനാഥ മേനോന് മികച്ച ചികിത്സ കിട്ടി. അഭിഭാഷകന്‍ എത്താത്തതിനെ തുടര്‍ന്ന് ദല്‍ഹി സെഷന്‍സ് കോടതിയില്‍ കേസ് സ്വയം വാദിച്ചു.  തുടര്‍ന്ന് കേസ് എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തി. രണ്ടര വര്‍ഷക്കാലം വിചാരണ തടവുകാരനായി ആലുവ സബ് ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കിടന്നു. പിന്നീട് നിരപരാധി എന്ന് കണ്ട് കോടതി വിട്ടയച്ചു. 

1956 ല്‍ എറണാകുളം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി. കൊച്ചി കോര്‍പ്പറേഷന്‍, എറണാകുളം റവന്യൂ ജില്ല എന്നിവയുടെ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും സിപിഎം പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു. 12 വര്‍ഷം എഫ്എസിടി യൂണിയന്‍ പ്രസിഡന്റ്, 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്‍ പ്രസിഡന്റ്, 10 വര്‍ഷം കെഎസ്ആര്‍ടിഇഎ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇദ്ദേഹം ലോക്‌സഭാംഗമായിരുന്ന സമയത്താണ് കൊച്ചിയില്‍ ഷിപ്‌യാര്‍ഡ് സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത്. 

 ഇന്ത്യ- ചൈന യുദ്ധവുമായി ബന്ധപ്പെട്ട്, ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം വിശ്വനാഥ മേനോന്‍ അറസ്റ്റിലായിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന താമ്രപത്രവും പെന്‍ഷനും നിഷേധിച്ചും വിശ്വനാഥമേനോന്‍ ശ്രദ്ധേയനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.