Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ തെറ്റായ നയത്തിനെതിരെ ശബ്ദമുയര്‍ത്തിയ അമ്പാടി വിശ്വം

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
May 4, 2019, 04:33 am IST
in Kerala

കൊച്ചി: 1987 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വടക്കൂട്ട് വിശ്വനാഥമേനോനെന്ന അമ്പാടി വിശ്വത്തെ പാര്‍ട്ടി തഴഞ്ഞത് സിപിഎമ്മിനെതിരെ ശബ്ദമുയര്‍ത്തിയതിന്. കുട്ടിക്കാലം മുതല്‍ ഗാന്ധിജിയുടെ ആരാധകനായിരുന്ന വിശ്വനാഥന്‍ വിദ്യാഭ്യാസ കാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ആരാധകനായി. ശേഷം പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹം സ്വാതന്ത്ര്യ സമരകാലത്ത് നിരവധി കേസുകളില്‍പെട്ട് ജയില്‍വാസവും അനുഷ്ഠിച്ചു. കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. എം.എം. ലോറന്‍സും എ.പി. കുര്യനും ആദ്യകാല സഹപ്രവര്‍ത്തകരായിരുന്നു. രണ്ട് തവണ പാര്‍ലമെന്റ് അംഗമായി. ആദ്യതവണ അവിഭക്ത സിപിഐയുടെ പ്രതിനിധിയായും പിന്നീട് സിപിഐ(എം) പ്രതിനിധിയായും. 

എറണാകുളത്തുനിന്നു പാര്‍ട്ടി ചിഹ്നത്തില്‍ ലോക്‌സഭയിലേക്കു മല്‍സരിച്ചു ജയിച്ച ഏക കമ്യൂണിസ്റ്റാണ് വിശ്വനാഥ മേനോന്‍. ഒരു തവണ രാജ്യസഭാംഗവുമായി. 1987ല്‍ ധനമന്ത്രിയായ ശേഷം തുടര്‍ച്ചയായി സിപിഎമ്മിനു നഷ്ടപ്പെട്ട എറണാകുളം ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാന്‍ 1991ല്‍ വിശ്വനാഥമേനോനെത്തന്നെ പാര്‍ട്ടി നിയോഗിച്ചു. രാജീവ് ഗാന്ധിവധം സഹതാപ തരംഗമായി ആഞ്ഞടിച്ചപ്പോള്‍ മേനോന്‍ തോറ്റു. കൊച്ചി പോര്‍ട്ട് യൂണിയന്റെ പ്രസിഡന്റായിരുന്ന കാലത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. പാലക്കാട് പാര്‍ട്ടി സമ്മേളനത്തില്‍ വിശ്വനാഥ മേനോനെ നേതാക്കള്‍ വെട്ടിനിരത്തി. തുടര്‍ന്ന് 2000ല്‍ ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ 50-ാം വാര്‍ഷികത്തില്‍ നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. 

പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തെ എതിര്‍ത്ത വ്യക്തിയായിരുന്നു വിശ്വനാഥന്‍. പാര്‍ട്ടി വിരുദ്ധനാകുമെന്ന ഭയത്താല്‍ പുറത്തുപറഞ്ഞില്ല. പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെ അമര്‍ഷം പുകഞ്ഞു നിന്നിരുന്ന സമയത്താണ് ജ്യോതി ബസു സോണിയാ ഗാന്ധിയെ അടുത്ത പ്രധാന മന്ത്രിയെന്ന് വിശേഷിപ്പിച്ചത്. തികഞ്ഞ ആദര്‍ശവാദിയായിരുന്ന വിശ്വത്തിന് അത് വിശ്വസിക്കാനായില്ല. കമ്മ്യൂണിസം കോണ്‍ഗ്രസിന്റെ ബി ടീമായെന്ന് വിലപിച്ച് വിശ്വം പാര്‍ട്ടിവിട്ടു. 2003ല്‍ ജോര്‍ജ് ഈഡന്റെ മരണത്തെതുടര്‍ന്ന് നടന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍  വി.വിശ്വനാഥമേനോന്‍ ബിജെപിയുടേയും സിപിഎം വിമതരുടെയും പിന്തുണയോടെ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കോണി ചിഹ്നത്തില്‍ മത്സരിച്ചു. കേരള രാഷ്‌ട്രീയത്തിലും സിപിഎമ്മിലും അമ്പരപ്പ് സൃഷ്ടിച്ച ഈ സ്ഥാനാര്‍ത്ഥിത്വം വിമതനേതാവ് വി.ബി. ചെറിയാനാണ് പ്രഖ്യാപിച്ചത്. പി.സി. തോമസും സ്‌കറിയ തോമസുമായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സെബാസ്റ്റ്യന്‍ പോളായിരുന്നു ഇടത് സ്വതന്ത്രന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണ്‍. തെരഞ്ഞെടുപ്പില്‍ വിശ്വനാഥമേനോന്‍ പരാജയം രുചിച്ചു. പാര്‍ട്ടിക്ക് വേണ്ടി ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ച വിശ്വനെ എക്കാലത്തെയും പോലെ ഒതുക്കിയപ്പോള്‍ പൊതുരംഗത്തുനിന്ന് ഉള്‍വലിയേണ്ടിവന്നു. പ്രായം തളര്‍ത്തിയപ്പോഴും പാര്‍ട്ടി പുറത്താക്കിയപ്പോഴും ശക്തമായ നിലപാടുകള്‍ കൈക്കൊണ്ട നേതാവിനെ മരണശേഷം പാര്‍ട്ടിക്കൊടി പുതപ്പിക്കാന്‍ തെല്ലും ജാള്യതയില്ലാതെ നേതാക്കളെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.