Categories: Business

അക്ഷയതൃതീയ ഏഴിന്; സ്വര്‍ണ വ്യാപാര മേഖല ഉണര്‍വില്‍

Published by

കൊച്ചി: ഏറെനാളത്തെ മാന്ദ്യത്തിന് വിടപറഞ്ഞ് സ്വര്‍ണ വിപണിയില്‍ ഉണര്‍വ്. പ്രളയത്തിന് ശേഷം  എട്ട് മാസങ്ങളായി തളര്‍ച്ചയിലായിരുന്ന സ്വര്‍ണ വ്യാപാരമേഖല അക്ഷയതൃതീയയോട് അനുബന്ധിച്ച് മികച്ച അവസഥയിലേക്ക് എത്തി. 

വിഷുവിന് പുറമേ, കല്യാണ സീസണ്‍ കൂടിയാണ് ഇതെന്നതും വില്പന ഉയര്‍ത്തി.പ്രളയ ശേഷം 40 ശതമാനത്തോളം വില്‍പ്പനയിടിവ് സ്വര്‍ണവിപണി നേരിട്ടിരുന്നു. പ്രതിദിനം 200 – 250 കോടി രൂപയുടെ വില്പന കേരളത്തിലെ സ്വര്‍ണ വിപണിയില്‍ നടക്കുന്നുണ്ട്. അക്ഷയതൃതീയയില്‍ ഇത് 1,000 – 1,500 കോടി രൂപവരെ ഉയരും. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വ്യാപാര വര്‍ദ്ധനവാണ് ഈ അക്ഷയതൃതീയയില്‍ പ്രതീക്ഷിക്കുന്നത്. അര ഗ്രാം, ഒരു ഗ്രാം, അരപ്പവന്‍ എന്നിങ്ങനെ അളവിലാണ് അക്ഷയതൃതീയയ്‌ക്ക് കൂടുതല്‍ ബുക്കിങ്. അക്ഷയതൃതീയ പ്രമാണിച്ച് ഏറെ ഡിമാന്‍ഡുള്ള മഹാലക്ഷ്മി ലോക്കറ്റ്, ഗുരുവായൂരപ്പന്‍ ലോക്കറ്റ്, മൂകാംബികയില്‍ പൂജിച്ച നാണയങ്ങള്‍ തുടങ്ങിവയുടെ പ്രത്യേക കൗണ്ടറുകളും ഷോറൂമുകളില്‍ തുറന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by