വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രം അസുരന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . മഞ്ജു വാരിയര്‍ നായികയായി എത്തുന്ന ചിത്രം തമിഴിലെ പ്രമുഖ എഴുത്തുകാരന് പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെയാണ് ആധാരമാകുന്നത്.
വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ജി.വി. പ്രകാശ് സംഗീതം. കലൈപുലി എസ്. താനുവാണ് നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: