Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൊഴില്‍ സംസ്‌കാരം ഉയര്‍ന്നു നില്‍ക്കട്ടെ

Janmabhumi Online by Janmabhumi Online
May 1, 2019, 01:53 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

തൊഴിലിന്റെ മഹത്വവും അതിനോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവും വിളിച്ചോതി വീണ്ടും ഒരു തൊഴിലാളിദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് അവരുടെ കര്‍മ്മമേഖലയുടെ മഹത്വവും വിശുദ്ധിയും വിളിച്ചുപറയാനുള്ള ദിനം കൂടിയാണിന്ന്. വിവിധ രാജ്യങ്ങളില്‍ വിവിധരീതിയില്‍ അത് നടക്കുകയാണ്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ചോര ചിന്തിയ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന അടിസ്ഥാന വികാരത്തില്‍ നിന്ന് തുടങ്ങി വിസ്മയവും വിഭ്രാമകരവുമായ പരിതോവസ്ഥകളിലൂടെ കടന്നുപോകുന്ന ഇന്നത്തെ തൊഴില്‍ സംസ്‌കാരത്തെ യഥാവിധി നോക്കിക്കാണാനും ഇടവെക്കുന്നതാണ് ഈ ദിനം. 

രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ തൊഴിലാളികളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. കാലാകാലങ്ങളില്‍ ഭരണ നേതൃത്വത്തിലിരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് നയിക്കപ്പെടേണ്ട വിഭാഗമല്ല തൊഴിലാളികള്‍ എന്ന് തിരിച്ചറിയപ്പെടുന്നിടത്താണ് തൊഴിലാളിദിനത്തിന്റെ പ്രസക്തി. കര്‍മ്മമേഖലകളില്‍ ഏതു തരത്തിലുമുള്ള ഉയര്‍ച്ചയ്‌ക്ക് ആത്മസമര്‍പ്പണം ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പ്രചോദനമാവുമ്പോഴാണ് വാസ്തവത്തില്‍ തൊഴിലാളിദിനം അതിന്റെ യഥാര്‍ത്ഥ വഴിയിലെത്തുന്നത്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യവും ഗരിമയും അങ്ങനെതന്നെയോ എന്ന് സംശയിക്കേണ്ടിവരും.

തൊഴിലാളി യൂണിയനുകളുടെ ശക്തിപ്രകടനത്തില്‍ ഒതുങ്ങിപ്പോവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പരിമിതപ്പെടുന്നില്ലേ? ജനങ്ങളെ സേവിക്കുന്നതിലൂടെ രാഷ്‌ട്രത്തെയാണ് ആദരിക്കുന്നത് എന്ന വികാരം ഉള്‍ക്കൊണ്ട് ഏത് സംഘടനയാണ് തൊഴിലാളികളെ പ്രബുദ്ധരാക്കുന്നത്? കേവലം തങ്ങളുടെ അവകാശം പിടിച്ചുവാങ്ങാനുള്ള ശക്തികാണിക്കല്‍ എന്നതില്‍ നിന്ന് മാറിച്ചിന്തിക്കുന്നവര്‍ തുലോം പരിമിതമാണ്. അത്തരക്കാരെ ഏതെങ്കിലും തരത്തില്‍ ഒറ്റപ്പെടുത്തി വളഞ്ഞിട്ടാക്രമിക്കാനാണ് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളി സംഘടനകള്‍ ശ്രമിക്കാറുള്ളത്. ദൗര്‍ഭാഗ്യവശാല്‍ ഏതെങ്കിലും കക്ഷിരാഷ്‌ട്രീയത്തിന്റെ വാലായി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മാതൃസംഘടനയ്‌ക്ക് കായബലം നല്‍കുക എന്ന അജണ്ട മാത്രമേ അത്തരക്കാര്‍ക്കുള്ളൂ. അതവര്‍ കൃത്യമായി ചെയ്തുവരുന്നുമുണ്ട്. 

ദേശീയതയും ദേശവികാരവും കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയെ ആണ് ഇത്തരത്തില്‍ ഭരണസ്വാധീനവും കായികശക്തിയും ഉപയോഗിച്ച് സംസ്ഥാനത്ത് ഒറ്റപ്പെടുത്തുന്നത്. അതിന് ചുക്കാന്‍പിടിക്കുന്നത് ഭരണകക്ഷിക്ക് കൈത്താങ്ങു നല്‍കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്. സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന അന്തരീക്ഷം ശക്തമായിട്ടും അവരുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് വസ്തുത. അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളിയുടെ അവകാശത്തെക്കാളുപരി പാര്‍ട്ടിയുടെ നിലനില്‍പ്പാണ് പ്രധാനം. 

രാഷ്‌ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും അതിനൊപ്പം തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാവുകയും ചെയ്യുമ്പോഴാണ് തൊഴിലാളിസംഘടന യഥാര്‍ത്ഥ സംസ്‌കാരത്തിലെത്തുക. അത്തരം സംഘടനയ്‌ക്കേ ഇന്നാട്ടില്‍ നിലനില്‍പ്പ് ഉണ്ടാവുകയുള്ളൂ. അവകാശങ്ങള്‍ക്കുവേണ്ടി ആക്രോശിച്ച് മുന്നേറുന്ന സംഘടനകളൊന്നുംതന്നെ ഇത്തരത്തിലുള്ള ചിന്താഗതികളുമായല്ല നീങ്ങുന്നത്. അങ്ങനെ വരുമ്പോള്‍ തൊഴിലാളിദിനവും പ്രഹസനമായി മാറുകയേ ഉള്ളൂ. ജനങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തനപദ്ധതികളില്‍ പങ്കാളികളായി തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് അറിയിച്ചുകൊടുക്കുന്നതിലൂടെ യഥാര്‍ത്ഥ തൊഴില്‍ സംസ്‌കാരം വിളംബരം ചെയ്യാന്‍ ഈ ദിനം പ്രചോദനമാകട്ടെ എന്നാണ് ഞങ്ങള്‍ക്ക് ആശംസിക്കാനുള്ളത്. കരുത്തുറ്റ രാഷ്‌ട്രത്തിന് തൊഴിലാളികള്‍ അനിവാര്യമാണെന്ന് ഇത്തരുണത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ഓര്‍ക്കാനുമാവട്ടെ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം
BJP

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

Kerala

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

Kerala

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

BJP

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

BJP

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി 4 വയസുകാരന്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies