പാലക്കാട്: ആര്‍എസ്എസ് കേരള പ്രാന്ത സംഘശിക്ഷാവര്‍ഗുകള്‍ക്ക് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ തുടക്കം. പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററും, ദ്വിതീയവര്‍ഷ സംഘ ശിക്ഷാവര്‍ഗില്‍ അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണനും, വിശേഷാല്‍ വര്‍ഗില്‍ ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയനും മുഖ്യപ്രഭാഷണം നടത്തി.
ഭാരതത്തിന്റെ ഭാവിയും സംസ്കാരവും നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ആര്‍എസ്എസ് ആണെന്ന് കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു. ആര്‍എസ്എസ് പ്രഥമശിക്ഷാവര്ഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും വിശ്വാസങ്ങള്‍ക്കും നേരെയുള്ള ഭീഷണി എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് സ്വയംസേവകരെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. രമേശന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മാതൃത്വത്തിന്റെ ഭാവമായാണ് ഭാരതത്തെ കാണുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ദ്വിതീയ സംഘശിക്ഷാവര്‍ഗ് നല്ലേപ്പിള്ളി നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മുന്‍ എസ്പി എന്‍.പി. ബാലകൃഷ്ണന് അധ്യക്ഷനായി. ജാതീയമായ പുഴുക്കുത്തുകളെ ഇല്ലായ്മ ചെയ്താണ് സംഘം മുന്നോട്ട് വരുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സീമ ജാഗരണ്‍മഞ്ച് അഖില ഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന് പറഞ്ഞു.
40 വയസിനും 65 വയസിനും ഇടയിലുള്ളവരുടെ വിശേഷാല്‍ ശിബിരം ക്ഷേത്രീയ പ്രചാരക് സ്ഥാണു മാലയന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. വാമനന് അധ്യക്ഷത വഹിച്ചു. ആയിരത്തോളം ശിക്ഷാര്ഥികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. ഇരുപത് ദിവസത്തെ ശിബിരങ്ങള്‍ മെയ് 19ന് അവസാനിക്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക: