കൊച്ചി: പരേതരുടെയും നാട്ടിലില്ലാത്തവരുടെയും പ്രായമേറിയവരുടെയും വോട്ടുകള്‍ ഒന്നൊഴിയാതെ സ്വന്തമാക്കുന്നതില്‍ ഇരുമുന്നണികളും മോശമല്ലെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഒരു മറയുമില്ലാതെ സിപിഎം കള്ളവോട്ടുകള്‍ ചെയ്യുമ്പോള്‍ കാസര്‍കോട്ടും മലപ്പുറത്തും കള്ളവോട്ടിന്റെ കാര്യത്തില്‍ ലീഗും പിന്നിലല്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് തോറ്റത് 89 വോട്ടുകള്‍ക്കാണ്. 281 കള്ളവോട്ടുകളാണ് ഇവിടെ നടന്നത്. ഉംറക്ക് പോയവരുടെ വോട്ടും ഗള്‍ഫില്‍ വെക്കേഷന് ടൂര്‍ പോയവരുടെയും ജോലി ചെയ്യുന്നവരുടെയും പരേതരുടെയും ഉള്‍പ്പെടെയുള്ള വോട്ടുകളാണ് കള്ളവോട്ടായി ചെയ്തിട്ടുള്ളത്. മലബാറില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ സ്ഥാനാര്‍ഥി ജയിക്കുമ്പോഴും അത് തങ്ങളുടെ പാര്‍ട്ടിയുടെ മികവാണെന്ന് അവര്‍ അവകാശപ്പെടും. എന്നാല്‍ കള്ളവോട്ടിന്റെ ബലത്തിലാണ് വിജയമെന്നകാര്യം അത്ര പരസ്യമല്ല.
കള്ളവോട്ട് ചെയ്യാന്‍ തെരഞ്ഞടുപ്പ് ചില ഉദ്യോഗസ്ഥരും സഹായിക്കാറുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞടുപ്പ് ജോലിക്കായി നിയമിക്കപ്പെടുന്നത് ഇടതുപക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അതത് ജില്ലാ കളക്ടര്‍മാരാണ്. ഫലത്തില്‍ റവന്യൂ വകുപ്പാണ് തെരഞ്ഞടുപ്പ് നടത്തുന്നത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സ്വന്തം ഉദ്യോഗസ്ഥരെ കളക്ടറേറ്റുകളില്‍ നിയമിക്കാറുണ്ട്. ഇവരാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെരഞ്ഞടുക്കുന്നത്.
കള്ളവോട്ട് ചെയ്യേണ്ട കേന്ദ്രങ്ങളില്‍ സ്വന്തം ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് കള്ളവോട്ട് നടന്നാലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നത്. യുഡിഎഫാണ് ഭരണത്തിലുള്ളതെങ്കില്‍ അവരും ഇതുതന്നെ ചെയ്യുന്നു. ഇത്തരം കള്ളക്കളികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടാലും അവര്‍ക്ക് നടപടിയെടുക്കാന്‍ കഴിയാറില്ല.
തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന ഇത്തരം കള്ളക്കളികള്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ എഴുതുകള്‍ അനുകൂലമാക്കി കുറ്റവാളികള്‍ രക്ഷപ്പെടുകയാണ് പതിവ.് ആയിരക്കണക്കിന് വോട്ടാണ് കാസര്‍കോട്ട് ലീഗ് ചെയ്തതെന്ന് സിപിഎം ആരോപിക്കുന്നു. കണ്ണൂരില്‍ അയ്യായിരത്തോളം കള്ളവോട്ട് നടന്നതായി യുഡിഎഫും ആരോപിക്കുന്നു. കള്ളവോട്ട് കേരളത്തില്‍ പിടിക്കപ്പെടില്ല. പിടിക്കപ്പെടുമെന്ന അവസ്ഥ സംജാതമായാല്‍ ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറാവും. ആദ്യം കള്ളവോട്ടിന്റെ പേരില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് പിന്നീട് പിന്മാറിയത് ഇതേ കാരണത്താലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: