Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താലോലിക്കേണ്ടവര്‍ തല്ലിക്കെടുത്തുമ്പോള്‍

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Apr 30, 2019, 05:12 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണില്‍ചോരയില്ലാത്ത ക്രൂരതയുടെ വര്‍ത്തമാനങ്ങളില്‍ കേരളം നടുങ്ങിവിറങ്ങലിച്ചു നില്‍ക്കുകയാണ്. ഒറ്റമാസത്തിനിടെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ അരുംകൊലകളാണ് നമുക്കുമുന്നില്‍ നടന്നത്. ‘നൊന്തു പ്രസവിച്ചവര്‍’ തന്നെ തല്ലിക്കൊല്ലുന്ന മൃഗീയവും പൈശാചികവുമായ അവസ്ഥ. താലോലിക്കേണ്ട കൈകള്‍തന്നെ ഘാതകരാകുന്ന ദുരന്തക്കാഴ്ചകളാണ്‌കേരളത്തിലിപ്പോള്‍ സംഭവിക്കുന്നത്. 

2018ല്‍ സാമൂഹികനീതി വകുപ്പു നടത്തിയ സര്‍വേ പ്രകാരം 11,72,433 കുടുംബങ്ങളിലെ കുട്ടികള്‍ സ്വന്തം വീടിനകത്ത് സുരക്ഷിതരല്ല. 32,654 കുടുംബങ്ങളില്‍ അച്ഛനോ അമ്മയോ അല്ല രക്ഷിതാവ്. 94,685 കുടുംബങ്ങളില്‍ രക്ഷിതാക്കളില്‍ ആരെങ്കിലും മദ്യപരാണ്. രക്ഷിതാക്കളില്‍ നിന്നുതന്നെ കുട്ടികള്‍ക്ക് കടുത്ത മര്‍ദ്ദനമേല്‍ക്കുന്നു. കുഞ്ഞുങ്ങളെ അപകടകരമായ രീതിയില്‍ ശാരീരികമായി ശിക്ഷിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒറ്റപ്പെട്ടവയല്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മുതിര്‍ന്നവരില്‍ നാലിലൊന്ന് ആളുകള്‍ കുട്ടികളായിരിക്കുമ്പോള്‍ ശാരീരിക പീഡനം അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ കൗമാരപ്രായക്കാരില്‍ നടത്തിയ പഠനപ്രകാരം 75 ശതമാനം മാതാപിതാക്കളും കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാന്‍ ശാരീരികശിക്ഷണം നടത്തിയിട്ടുണ്ട്. ദേഹോപദ്രവം ഏല്‍പ്പിച്ചാലേ കുട്ടികള്‍ നന്നാവൂ എന്നാണിവരുടെ പൊതുബോധം. 

19-ാം നൂറ്റാണ്ടിനു മുമ്പ്‌വരെ കുട്ടികളോടുള്ള ക്രൂരത തടയുന്നതിന് നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ ശാരീരിക ശിക്ഷണങ്ങളും കുറ്റകരമാണ്. ബാറ്റേര്‍ഡ് ചൈല്‍ഡ് സിന്‍ഡ്രോം എന്ന ഡയഗ്‌നോസിസ് 1960കളിലാണ് മെഡിക്കല്‍ ടെസ്റ്റുകളില്‍ ഇടംപിടിക്കുന്നത്. രക്ഷിതാക്കളില്‍ നിന്നുള്ള ശാരീരിക പീഡനംമൂലം കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന രോഗാവസ്ഥയാണിത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ശിക്ഷയുടെ ദോഷങ്ങള്‍ പലതാണ്. 

(1) കോപം, പ്രതികാരവാഞ്ഛ തുടങ്ങിയവ കുട്ടികളില്‍ഉടലെടുക്കും. (2) ആത്മവിശ്വാസത്തിന് ഇടിവ് തട്ടും. (3) സ്വയം മതിപ്പ് ഇല്ലാതാവും. (4) പരാജയബോധം വളരും. (5) പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ പോകും. (6) ഉത്തമ വിശ്വാസം നഷ്ടപ്പെടും. (7) ഭയവും നിരാശയും വളരും. (8) ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തന്റേടം നഷ്ടപ്പെടും. (9) പ്രചോദനവഴികള്‍ അടഞ്ഞുപോകും. (10) ദുഃസ്വഭാവങ്ങള്‍ ഉടലെടുക്കും. (11) അന്തര്‍മുഖരാകും.

(12) അക്രമവാസന വളരും. (13) മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി അകല്‍ച്ചയുണ്ടാകും. (14) അടികിട്ടി വളര്‍ന്നവര്‍ അത് ഭാവിയില്‍ മറ്റുള്ളവരിലും പ്രയോഗിക്കും. (15) സ്‌നേഹിക്കുന്നവര്‍ തന്നെ കടുത്ത വേദന തരുമ്പോള്‍ കുട്ടികളുടെയുള്ളില്‍മറ്റുള്ളവരെ വിശ്വസിക്കാതിരിക്കാനുള്ള പ്രവണത ഉടലെടുക്കും. ഇത് ഭാവിയില്‍ അടുത്ത ബന്ധങ്ങളുടെ സുഗമമായ വളര്‍ച്ചയെ തടസ്സപ്പെടുത്തും. ചുരുക്കത്തില്‍ ശാരീരിക ശിക്ഷകള്‍ ഗുണപരമായ ഒരുമാറ്റവും ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ദോഷങ്ങള്‍ക്കിടവരുത്തുകയും ചെയ്യുന്നു. 

കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ, കര്‍ശന നിയന്ത്രണങ്ങളും ശിക്ഷകളും ഇല്ലെങ്കില്‍ കുട്ടികള്‍ വഷളായി പോകുമെന്ന ധാരണ, കുട്ടികളില്‍ നിന്ന് കഴിവില്‍ കൂടുതല്‍ പ്രതീക്ഷിക്കല്‍, അച്ഛനമ്മമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, രക്ഷിതാക്കളുടെ വ്യക്തിത്വ-മാനസിക വൈകല്യങ്ങള്‍, ലഹരിയുടെ അടിമത്തം എന്നിവയെല്ലാം ശാരീരിക പീഡനത്തിന് സാഹചര്യം ഒരുക്കുന്നുണ്ട്. വളര്‍ത്തലിന്റെ ഭാഗമായി ഒരു ‘ചൈല്‍ഡ് അബ്യൂസ്’ സംസ്‌കാരം കേരളീയ കുടുംബങ്ങളില്‍ ഒളിഞ്ഞു കിടപ്പുണ്ട്.

പല ശാരീരിക ശിക്ഷകളും മാതാപിതാക്കളുടെ കോപത്തിന്റെ ആവിഷ്‌കാരമാണ്. അത് ഗുണം ചെയ്യില്ല. വളരാനും വളര്‍ത്താനുമുള്ള സാഹചര്യം ഒരുക്കലും ശരി-തെറ്റിനെക്കുറിച്ചുള്ള അവബോധം പകരലുമാണ് ശിക്ഷണ ശാസ്ത്രം. അതിന് ആരോഗ്യമുള്ള കുടുംബാന്തരീക്ഷം വേണം. കുട്ടികളുടെ മനസ്സറിഞ്ഞ്, സ്‌നേഹവും ആദരവും സഹാനുഭൂതിയും നിലനിര്‍ത്തുന്ന മനഃശാസ്ത്രപരമായ തിരുത്തല്‍ വഴികള്‍ ശീലമാക്കണം. സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുപേക്ഷണീയമെന്ന തിരിച്ചറിവ് ഉണ്ടാകണം. കുഞ്ഞുങ്ങളാണ് ഭാവി, അത് മറക്കരുത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
India

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

Kerala

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

Kerala

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

India

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ വിവാദത്തിന് തീ കൊളുത്തി കലാപമുണ്ടാക്കി മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഉദ്ധവ് താക്കറെ

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

ഇടുക്കിയില്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ മുന്‍ ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies