തിരുവനന്തപുരം: വലിയതുറ, കൊച്ചു തുറ പ്രദേശങ്ങളിൽ കടൽകയറിയതിനെ തുടർന്ന് വലിയതുറ ബഡ്സ് കൂളിലും, യുപി സ്കൂളിലും താമസിക്കുന്നവർക്ക് ജില്ലാ സബ് കളക്ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമായി സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരള മൂന്നു നേരവും ഭക്ഷണ വിതരണം നടത്തി വരുന്നു.
ഏകദേശം 200 നും 250 നും ഇടയ്‌ക്കുള്ളവർക്ക് ഭക്ഷണവും പാത്രങ്ങളും വിതരണം ചെയ്ത് വരുന്നു. കഴിഞ്ഞ ഒന്നര വർഷമായി രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ട്രസ്റ്റ് അരി വിതരണം ചെയ്ത് വരുന്നു. സായി ഗ്രാമത്തിൽ താമസിപ്പിച്ച് സൗജന്യ ചികിത്സയും ഭക്ഷവും കെടുക്കാൻ തയ്യാറാണെന് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ കെ എൻ ആനന്ദകുമാർ അറിയിച്ചു.
















