തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫോനി’ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യത. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോരമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തമിഴ്നാട് തീരത്തു നിന്ന് ആന്ധ്ര, ഒഡീഷ തീരങ്ങളിലേക്ക് ഫോനി അകന്നു പോകുന്നുണ്ടെങ്കിലും അടുത്ത 12 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തീരത്ത് തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് നിര്‍ദേശം ഫിഷറീസ് വകുപ്പ് മത്സ്യബന്ധന ഗ്രാമങ്ങളില്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ ശ്രീലങ്കയിലെ ട്രിങ്കോ മാലിയില്‍ നിന്ന് 750 കിലോമീറ്റര്‍ കിഴക്ക്-തെക്ക് കിഴക്ക് മാറിയും ചെന്നൈയില്‍ നിന്ന് 1080 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയും ആന്ധ്രാപ്രദേശില്‍ നിന്ന് 1265 തെക്കുകിഴക്ക് മാറിയുമാണ് ഫോനി ചുഴലിക്കാറ്റുള്ളത്. ശനി വൈകിട്ടോടെയാണ് തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയത്.
അതേസമയം, ഫോനി ചുഴലിക്കാറ്റ് ഇന്ത്യയുടെ തീരത്തുനിന്ന് വടക്കുകിഴക്ക് ദിശയില്‍ കടലിലേക്ക് നീങ്ങാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത തുടരുന്നു. ഇന്നലെ വൈകിട്ട് തൊടുപുഴയില്‍ ശക്തമായ മഴപെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: