മുപ്പത്തിയൊന്നാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. വളരെ സന്തോഷത്തില്‍ എന്ന ടൈറ്റിലോടെ ഭാര്യയ്ക്കൊപ്പം ഇലകള്‍ക്കിടയില്‍ നില്ക്കുന്ന ചിത്രമാണ് വിവാഹ ദിനത്തില്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. താരത്തിന് വിവാഹാശംസകള്‍ നേര്‍ന്ന് നിരവധിപേര്‍ രംഗത്ത് വന്നു.
നിര്‍മ്മാതാവും മോഹന്‍ലാലിന്റെ ആത്മസുഹൃത്തുമായ ആന്റണി പെരുമ്ബാവൂരും മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.
1988 ഏപ്രില്‍ 28 ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹന്‍ലാലിന്റെയും നിര്‍മ്മാതാവ് ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമായ സുചിത്രയുടേയും വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: