കണ്ണൂര്‍: തലശ്ശേരി പയ്യാമ്പലം യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണം. ബീച്ചില്‍ പുരുഷ സുഹൃത്തുമായി സംസാരിക്കുകയായിരുന്ന യുവതിക്കു നേരെയാണ് സദാചാര ആക്രമണം. ശനിയാഴ്ച വൈകീട്ട് അഞ്ചരയ്‌ക്കാണ് സംഭവം നടന്നത്.
യുവതിയും സുഹൃത്തും സംസാരിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ബൈക്കില്‍ സ്ഥലതെത്തി കമന്റടിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തതോടെ യുവാക്കള്‍ പെണ്‍കുട്ടിയെ ഇടിക്കുകയും നിലത്ത് തള്ളി താഴെയിടുകയായിരുന്നു.
ആക്രമണത്തില്‍ ഇടത് കൈ ഒടിഞ്ഞ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാപ്പിനിശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















