കൊച്ചി: ആഡംബര മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഡ്യൂക്കാറ്റിയുടെ പുതിയ സ്ക്രാംബ്ലര്‍ ശ്രേണി വിപണിയിലെത്തി. ഐക്കണ്‍, ഡെസര്‍ട്ട് സ്ലെഡ്, ഫുള്‍ ത്രോട്ടില്‍, കഫേ റേസര്‍, എന്നിവ പുതിയ വൈ 19 ശ്രേണിയില്‍ ഉള്‍പ്പെടുന്നു. സുഖകരവും സുരക്ഷിതവുമായ മോട്ടോര്‍ സൈക്കിളിങ്ങിന്റെ വിസ്മയകരമായ അനുഭൂതിയാണ് സ്ക്രാംബ്ലര്‍ ശ്രേണി ലഭ്യമാക്കുക.
എല്‍ട്വിന്‍, ഡെസ്മോഡ്രോമിക് ഡിസ്ട്രിബ്യൂഷന്‍, ഓരോ സിലിണ്ടറിനും രണ്ടുവാല്വുകള്, എയര്‍കൂള്‍ഡ്-803 സിസിഎഞ്ചിന് എന്നിവ പ്രധാന ഘടകങ്ങളാണ്. ഡ്യൂക്കാറ്റി കുടുംബത്തിലെ ഏറ്റവും ജനപ്രീതി നേടിയ അംഗമാണ് സ്ക്രാംബ്ലര്‍ ഐക്കണ്‍ ശ്രേണിയെന്ന് ഡ്യൂക്കാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സെര്‍ജി കനോവാസ് പറഞ്ഞു.
ഡ്യൂക്കാറ്റി സ്ക്രാംബ്ലര്‍ ഐക്കണ്‍ ആറ്റോമിക് ടാങ്ങര് ലൈവ് പെയിന്റ് സിസ്റ്റത്തിന് കറുപ്പ് ഫ്രെയിം, കറുപ്പ് സീറ്റ്, ഗ്രേറിംസ്, ക്ലാസിക് 62 മഞ്ഞ എന്നീ നിറങ്ങളിലാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: