തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി അംബാനിക്ക് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അന്തിമ അനുമതി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരാണ് കുത്തക മുതലാളിക്ക് സര്‍ക്കാര്‍ പദ്ധതി ഏല്‍പ്പിച്ചു നല്‍കുന്നത്. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പ് നേടിയതിനെതിരെ ഇടതു സര്‍ക്കാര്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്രം കുത്തകകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞ് നിരന്തരം വിവാദം ഉണ്ടാക്കുന്നതും ഇടതുപക്ഷമാണ്. അതിനിടെയാണ് ഈ നടപടി.
പദ്ധതി ജൂണ്‍ ഒന്നിന് നിലവില്‍ വരും. ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്സ് (മെഡിസെപ്) എന്നാണു പേര്. എല്ലാ ടെന്‍ഡറുകളിലും ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത്, നിയമങ്ങളെല്ലാം പാലിച്ച് അദാനി വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കിയപ്പോള്‍ ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വരെ പ്രതിഷേധിച്ചു. രണ്ടാം സ്ഥാനത്തെത്തിയ കെഎസ്ഐഡിസിക്ക് കരാര്‍ നല്‍കിയില്ലെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. അതേസമയം, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സി ലേലത്തില്‍ പോലും പങ്കെടുത്തില്ലെന്നതും ശ്രദ്ധേയം.
ഇ-ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയമായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വാട്ട് ചെയ്ത റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് പദ്ധതിച്ചുമതല നല്കാന് മന്ത്രിസഭ തീരുമാനിച്ചത്. അഞ്ച് കമ്പനികളാണു ടെന്‍ഡറില്‍ പങ്കെടുത്തത്. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, ഒറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയാണ് പങ്കെടുത്തത്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് അംബാനി വഴി പദ്ധതി നടപ്പാക്കിയാല്‍ തിരിച്ചടി നേരിടുമെന്ന തിരിച്ചറിവാണ് പദ്ധതി നീട്ടിവയ്ക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: