മറക്കാന്‍ പറ്റാത്ത വിധത്തില്‍ എന്തെങ്കിലുമൊക്കെ പ്രത്യേകതകളോടെ വ്യത്യസ്തമായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാല്‍ വരനും വധുവും കൃഷി ചെയ്ത് വിളവെടുത്ത വിഭവങ്ങള്‍ അതിഥികള്‍ക്കായി വിളമ്പുന്ന ഒരു വിവാഹത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ?
ചിലപ്പോള്‍ സ്വപ്നം എന്ന് തോന്നിപ്പോകും. അത്തൊരത്തിലൊരു സ്വപ്നതുല്യ വിവാഹമായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ വിജിത്തിന്റേയും വാണിയുടേയും.
കൃഷിയോടുള്ള അഭിനിവേശമാണ് ഇരുവരേയും തമ്മില്‍ ഒന്നിപ്പിച്ചതും. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മെഡിസിന് വേണ്ടെന്ന് വെച്ചാണ് വാണി കൃഷിയില്‍ ബിരുദമെടുക്കുന്നത്. വിജിത്തിന്റെ സ്ഥിതി മറിച്ചായിരുന്നു. ഭാവിയ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതിരുന്നത് കൊണ്ട് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനീയറിങ് പഠനത്തിനായി ചേരുകയായിരുന്നു വിജിത്ത്.
പഠനകാലം മുതല്‍ വിവിധ തോട്ടങ്ങളിലും മറ്റും യാത്ര ചെയ്ത് സന്ദര്‍ശിക്കാന്‍ വിജിത് ഏറെ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ശിവ പ്രസാദ്, മോഹന്‍കുമാര്‍ എന്നിവരാണ് വിജിത്തില്‍ ഒളിഞ്ഞിരുന്ന താത്പ്പര്യത്തെ ഉണര്‍ത്തിയത്. ഇതോടെ തോട്ടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കൊപ്പം ഞാവല്‍, എലഞ്ഞി, തുടങ്ങിയ വിവിധതരം വൃക്ഷത്തൈകളും വിത്തുകളും ശേഖരിച്ച് നടാനും ഇവ ആവശ്യമുള്ളവര്‍ക്ക് വിതരംം ചെയ്യാനും ആരംഭിച്ചു. വൃക്ഷത്തൈകള്‍ക്കായി വാണിയും വിജിത്തിനേയാണ് സമീപിച്ചിരുന്നത്.
പഠനം പൂര്‍ത്തിയാക്കിയതോടെ വാണി തൃശൂര്‍ വാട്ടര്‍ഷെഡ് വകുപ്പില്‍ ജോലിക്കായി പ്രവേശിച്ചു. അത്താണിയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് സബ് സ്റ്റേഷന് ഓപ്പറേറ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു വിജിത്ത് അപ്പോള്‍. പ്രകൃതിയോടുള്ള താത്പ്പര്യം മൂലം ഇരുവരും ഒരുമിച്ച് പിന്നീട് പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്നും എംഎസ്സി എകോളജി ആന്‍ഡ് എന്വയറോണ്മെന്റല് സയന്‍സ് പഠിക്കുന്നതിനായി ചേര്‍ന്നു.
എന്നാല്‍ ആകാലയളവില്‍ അച്ഛന് അസുഖ ബാധിതനാവുകയും അമ്മൂമ്മയേയും അച്ഛനേയും അമ്മയേയും സംരക്ഷിക്കേണ്ടതിനാല്‍ വാണിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. കാര്‍ഷിക കുടുംബമായിരുന്നു വാണിയുടേത്. കൂടാതെ ആയുര്‍വേദ ചെടികളെ കുറിച്ചും വാണിയുടെ കുടുംബാംഗങ്ങള്‍ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. ഇതോടെ ഇവരുടെയെല്ലാം പിന്തുണയില്‍ വാണി ഹരിപ്പാട് ഉണ്ടായിരുന്ന 4.5 ഏക്കര്‍ പൂര്‍വ്വിക സ്വത്തില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം വിജിത്തും വാണിക്കൊപ്പം ചേര്‍ന്നു.
ഒരേ താത്പ്പര്യക്കാരായ ഇരുവരും പിന്നീട് ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് എത്തുന്ന അതിഥികള്‍ക്ക് വിളമ്പുന്നത് സ്വയം വിളവെടുത്ത സാധനങ്ങള്‍ ആകണമെന്നും ഇരുവരും ഒരുമിച്ചാണ് തീരുമാനം എടുത്തത്. വിജിത്തിന്റേയും നിശ്ചയ ദാര്ഢ്യത്തിന് മുന്നില്‍ വീട്ടുകാരും ഇത് സമ്മതിച്ചു. ഇരുവരുടേയും മനസ്സും കഠിനാധ്വാനവും കൂടി ഒന്നിച്ചതോടെ ആ ആഗ്രഹവും അവര്‍ സാക്ഷാത്കരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: