പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ജീവനക്കാരുടെ കുറവ്. ഹൈക്കോടതി ഉത്തരവു പ്രകാരം എംപാനല്‍ ഡ്രൈവര്‍മാരെ ഈമാസം ഒടുവില്‍ പിരിച്ചുവിടുന്നതോടെ ജീവനക്കാരുടെ അഭാവം അതിരൂക്ഷമാകും. അതോടെ ഉള്ള ഷെഡ്യൂളുകള്‍ നടത്താന്‍ ബുദ്ധിമുട്ടും.
അടുത്തിടെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള കോടതിവിധി വന്നതോടെ ഓരോ ഡിപ്പോയിലും കടുത്ത കണ്ടക്ടര്‍ക്ഷാമം നേരിട്ടു. റാങ്ക്‌ലിസ്റ്റില്‍നിന്നും നിയമനം നടന്നതോടെ ഏറെക്കുറെ പരിഹാരമായെങ്കിലും പൂര്‍ണ്ണമായും തീര്‍ന്നില്ല. അതിനാല്‍ പിരിച്ചുവിട്ടവരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്.
ഡ്രൈവര്‍മാരുടെ കാര്യം അടുത്ത ആഴ്ചയോടെ പരിതാപകരമാകും. ചെറിയ ഡിപ്പോയില്‍പോലും അതാതു ദിവസം ട്രിപ്പുകള്‍ മുടക്കം കൂടാതെ നടത്താന്‍ ഡ്രൈവറും കണ്ടക്ടറും കൂടി 150 പേരുടെ ആവശ്യമുണ്ട്. അതിനുള്ള ജീവനക്കാര്‍ ഓരോ ഡിപ്പോയിലും ഇല്ല. പെന്‍ഷനും ശമ്പളവും മുടക്കം കൂടാതെ കൊടുക്കാന്‍ കഷ്ടപ്പെടുന്ന അവസ്ഥ ഇതുകൂടാതെയുണ്ട്. വെക്കേഷന്‍ കാലമായതോടെ യാത്രക്കാരും, ഉത്സവ-പെരുന്നാള്‍ ട്രിപ്പുകളും മുടക്കംകൂടാതെ നടത്തേണ്ടിവരും. ഇതൊക്കെ കോര്‍പ്പറേഷനെ വലയ്‌ക്കുന്നു.
ഡ്രൈവര്‍മാരുടെ കുറവു മൂലം ഷെഡ്യൂളുകള്‍ കുറച്ചാല്‍ അത് ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസുകളെയാകും ബാധിക്കുക. വളരെക്കുറിച്ചു ബസ് സൗകര്യം മാത്രമുള്ള ഗ്രാമങ്ങൡലുള്ളവരാകും ഇതു മൂലം ദുരിതമനുഭവിക്കേണ്ടിവരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക