പാലക്കാട്: കന്നിവോട്ട് ചെയ്ത് പ്രണവ്. ഇലക്ഷന്‍ കമ്മീഷന്റെ ജില്ലാ ഭിന്നശേഷി വിഭാഗം യൂത്ത് ഐക്കണാണ് എം.ബി.പ്രണവ്. ഇന്നലെ രാവിലെ പത്തരയോടെ ആലത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരിങ്കുളും എഎല്‍പി സ്‌കൂളിലെ 76ാം ബൂത്തിലാണ് പ്രണവ് വോട്ട് രേഖപ്പെടുത്തിയത്.
ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് കാലുകൊണ്ടാണ് വോട്ട് ചെയ്തത്. ഇടതുകാലിന്റെ പെരുവിരലിലാണ് മഷി പുരട്ടിയത്. ചിറ്റൂര്‍ കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രണവ്.
















