തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുതുമ്പോള്‍ ഒന്നും മറക്കരുത്. പിണറായി വിജയന് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ആചാരലംഘന നീക്കങ്ങളുടെ കറുത്ത നാളുകള്‍, വിശ്വാസികളുടെ പോരാട്ടം, ഇരുമുടിക്കെട്ടുപോലും തടവറയിലായ കാലം, അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ചു തുറന്ന് കേരളത്തെ മുക്കിക്കൊന്ന പ്രളയകാലം, വാഗ്ദാനങ്ങള്‍ മാത്രം നല്കി പ്രളയദുരിതാശ്വാസം അവതാളത്തിലാക്കിയത്, എല്ലാറ്റിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മാത്രമറിയാവുന്ന ഭരണകര്‍ത്താക്കളെ, സിപിഎമ്മുകാരുടെ കൊലക്കത്തിക്ക് ഇരയായ ചെറുപ്പക്കാരായ പ്രവര്‍ത്തകരെപ്പോലും മറന്ന് സിപിഎമ്മിനൊപ്പം കൈകോര്‍ക്കുന്ന കോണ്‍ഗ്രസിനെ, പരാജയം മണത്ത് മുസ്ലീംലീഗിന്റെ ഔദാര്യത്തില്‍ ജയിക്കാന്‍ ഓടിയെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ…ഇങ്ങനെ ഇന്ന് ഓര്‍ത്തുവയ്ക്കണം പലതും.
വിശ്വാസ സംരക്ഷണവും സ്ത്രീ സുരക്ഷയും ജീവരക്ഷയും അടക്കം നിര്‍ണായക വിഷയങ്ങളില്‍ വോട്ടര്‍മാരുടെ നിലപാട് ചരിത്രപരമാകും.
സംസ്ഥാന ഭരണക്കാര്‍ ഡാം തുറന്നുവിട്ടുണ്ടാക്കിയ പ്രളയക്കെടുതി, സുപ്രീം കോടതി വിധി ദുരുപയോഗം ചെയ്ത് ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ അതിക്രമങ്ങള്‍, വനിതാമതില്‍ ഉള്‍പ്പെടെ നവോത്ഥാനം പ്രസംഗിച്ചപ്പോള്‍ ഭരണകക്ഷി നേതാക്കളായ എംഎല്‍എമാരില്‍നിന്നും സിപിഎം നേതാക്കളില്‍ നിന്നും സ്ത്രീകള്ക്കേറ്റ പീഡനങ്ങള്‍ ഓരോ വോട്ടര്‍മാരിലും ഞെട്ടലുണ്ടാക്കുന്നവയാണ്.
രാഷ്ട്രീയ കൊലപാതകങ്ങളിലും ഭരണ അഴിമതികളിലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ വോട്ടര്‍മാര്‍ അവസരം വിനിയോഗിക്കുമെന്നാണ് വലിയ വിഭാഗം സമൂഹത്തിന്റെ വിശ്വാസം.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. 24,970 പോളിംഗ് ബൂത്തുകളിലായി 2,61,51,534 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ഇതില്‍ 2,88,191 പേല് കന്നിവോട്ടര്‍മാരാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്.
വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ല: പന്തളം കൊട്ടാരം
പത്തനംതിട്ട: പന്തളം കൊട്ടാരത്തിന്റെ പിന്തുണ വിശ്വാസ സംരക്ഷണത്തിന് നേതൃത്വം കൊടുത്തയാള്ക്കെന്ന് കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ. ശബരിമല ആചാരസംരക്ഷണത്തിനായി മുന്നൂറിലധികം കേസുകളില്‍പ്പെട്ടവര്‍ കേരളത്തില്‍ മത്സരിക്കുന്നു.
അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കില്‍ അയ്യപ്പ ധര്‍മ്മം എന്നു പറയുന്നതില്‍ അര്‍ത്ഥം ഇല്ല. ശബരിമലയെപ്പറ്റി പ്രസംഗിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും രണ്ടും രണ്ടാണ്. പ്രസംഗിക്കുന്നവരില്‍ പലരും വിശ്വാസ സംരക്ഷണത്തിനായി ഒന്നും ചെയ്യാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ഘട്ടം 117 മണ്ഡലങ്ങളില്‍
ന്യൂദല്‍ഹി: ലോക്സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. 13 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 26 ലോക്സഭാ മണ്ഡലങ്ങളും കേരളത്തിലെ ഇരുപത്, കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും പതിനാല് വീതം മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും. ഛത്തീസ്ഗഡ്-ഏഴ്, ബംഗാള്‍-അഞ്ച്, യുപി-എട്ട്, ഒഡീഷ-അഞ്ച്, കശ്മീര്‍-ഒന്ന്, ഗോവ-രണ്ട്, അസം-നാല്. ബിഹാര്‍-അഞ്ച് എന്നിവ മറ്റു മണ്ഡലങ്ങള്‍. രണ്ടാംഘട്ടത്തില്‍ മാറ്റിവച്ച ത്രിപുര കിഴക്ക് മണ്ഡലത്തിലെ വോട്ടിങ്ങും ഇന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: