Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലിച്ചാന്‍ തെയ്യം

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 23, 2019, 05:43 am IST
in Samskriti

കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ (കാലിച്ചേകോന്‍) തെയ്യം. നായാട്ടു സമൂഹത്തിന്റെ ആരാധനാമൂര്‍ത്തി കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്‍ത്തലും മുഖ്യതൊഴിലായി സ്വീകരിച്ച ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ തെയ്യത്തിന്റെ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം എന്നതുകൊണ്ടാവാം ഇത്. കാഞ്ഞിരമരത്തിന് ചുവട്ടിലാണ് കാലിച്ചാന്‍ തെയ്യത്തിന് നിവേദ്യമര്‍പ്പിക്കുന്നത്.

 കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. തുലാം പത്തിനും പതിനൊന്നിനും ഉണക്കലരി വേവിച്ചു കാലിച്ചാന് ഊട്ടുന്ന ചടങ്ങ് ഇത്തരം കാവുകളില്‍ പ്രധാനമാണ്. ഇത് കാലിച്ചാനൂട്ട് അഥവാ കാലിച്ചേകോനൂട്ട് എന്നാണു അറിയപ്പെടുന്നത്.

സമീപപ്രദേശങ്ങളിലെ വീടുകളില്‍ നിന്നാണ് ഉണക്കലരി കാലിച്ചാന്‍ മരത്തിലെത്തിക്കുന്നത്. അവിടെ നിന്ന് നിവേദിച്ച ശേഷം എല്ലാ വീടുകളിലും എത്തിക്കും. കന്നുകാലികളെ കാണാതെ വന്നാല്‍ കാലിച്ചാന്‍ മരത്തിന്റെ കീഴില്‍ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ടത്രേ. മേച്ചില്‍ സ്ഥലങ്ങളില്‍ വച്ച് പാലും പഞ്ചസാരയും അരിയും കൊണ്ട് പായസമുണ്ടാക്കി ദേവതയ്‌ക്ക് നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്.

പൊയ്‌ക്കണ്ണ് അണിഞ്ഞ് കന്നക്കത്തിയും അമ്പും വില്ലുമായി നടക്കുന്ന കാലിച്ചാന്‍ തെയ്യത്തിന്റെ രൂപം വയനാട്ടു കുലവനെ ഓര്‍മ്മിപ്പിക്കുന്നു. തൊണ്ടച്ചന്റെ വെളിച്ചപ്പാട് തന്നെയാണ് കാലിച്ചാന്‍ തെയ്യത്തിനും അകമ്പടിയായി പോകാറുള്ളത്. കാവുകളായാണ് കാലിച്ചാന്‍ ദേവസ്ഥാനങ്ങള്‍ കണ്ടുവരുന്നത്.

കാവിനുള്ളില്‍ അല്‍പ്പം ഉയര്‍ത്തിക്കെട്ടിയ രണ്ടു ചെറിയ തറകള്‍ ഉണ്ടാവും ഒന്നില്‍ തിരി വയ്‌ക്കുകയും മറ്റേതില്‍ തെയ്യാട്ട സമയത്ത് കലശം വയ്‌ക്കുകയും ചെയ്യും. തെയ്യാട്ടം നടക്കുന്നത് ഈ കാവിനുള്ളില്‍ വച്ചായിരിക്കും. സ്ഥലനാമങ്ങളില്‍ അടക്കം സ്വാധീനം ചെലുത്താന്‍ ഇത്തരം ദേവസ്ഥാനങ്ങള്‍ വലിയ പങ്കു വഹിച്ചു എന്നതിന് തെളിവാണ് കാലിച്ചാമരം, കാലിച്ചാനടുക്കം, കാലിച്ചാപൊതി തുടങ്ങിയ സ്ഥലപ്പേരുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.