Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകും: മോദി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 18, 2019, 09:40 pm IST
in Kerala

തിരുവനന്തപുരം: ആയിരക്കണക്കിന് വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസ പാരമ്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കോടതിയിലും പാര്‍ലമെന്റിലും ഇതിനായി നിലപാടെടുക്കും. രാഷ്‌ട്രീയത്തിന്റെ പേരില്‍ വിശ്വാസവും ആചാരവും നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ല. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരനായി നിലകൊള്ളുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎ വിജയസങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിശ്വാസ വിഷയത്തില്‍ കോണ്‍ഗ്രസിന് ദല്‍ഹിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. ഇത് ജനം തിരിച്ചറിയും. കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങളോട് ബഹുമാനമില്ല. മനുഷ്യ ജീവനുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. പൂജാ കര്‍മ്മങ്ങള്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കില്ല. ഈശ്വരന്റെ പേര് പരാമര്‍ശിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്യുന്നു. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ലാ എന്നാണ് കോണ്‍ഗ്രസ്സും രാഹുലും കരുതുന്നത്. കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കു വേണ്ടിയാണെന്ന സന്ദേശം നല്‍കാനാണെങ്കില്‍ വയനാട്ടിനുപകരം തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം നല്‍കാമായിരുന്നില്ലേ? കോണ്‍ഗ്രസിന്റെ പ്രീണനം, കാഴ്‌ച്ചപാട്, ആശയം എന്നിവ രാജ്യവിരുദ്ധമാണ്. അമേഠിയിലെ വികസന കാഴ്‌ച്ചപ്പാടുമായാണ് രാഹുല്‍ കേരളത്തില്‍ വന്നിരിക്കുന്നത്. നമുക്ക് വിവരങ്ങള്‍ ലഭിക്കാന്‍ ഇന്റര്‍നെറ്റ് ഡാറ്റാ ചെലവ് കുറഞ്ഞരീതിയില്‍ ലഭ്യമാക്കുന്നതിനാല്‍ അമേഠിയിലെ വിവരങ്ങള്‍ ലഭിക്കാന്‍ അധികം പ്രയാസമില്ല. 

പ്രളയത്തില്‍ നാട് വിറങ്ങലിച്ചു നിന്നപ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ച് സഹജീവികളെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികളാണ് നമ്മുടെ നാടിന്റെ കാവല്‍ക്കാരെന്ന് പ്രധാനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് വേണ്ടിയാണ് അവര്‍ക്കായി ഒരു വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചത്. കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായക്കാര്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ 10 ശതമാനം സംവരണം നല്‍കി. എന്നാല്‍ ആരുടെയും അവകാശങ്ങള്‍ തട്ടിയെടുത്തുകൊണ്ടല്ല അത് സാധ്യമാക്കിയത്. സാമൂഹ്യ പശ്ചാത്തല വികസനവും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടുവരികയാണ്, പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.