പാലക്കാട്: വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു. കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രന്‍ എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. പട്ടാമ്പി തൃത്താല- കൊപ്പത്താണ് സംഭവം നടന്നത്.
ഇവര്‍ക്കൊപ്പം കിണറ്റിലിറങ്ങിയ സുരേന്ദ്രന്റെ അനുജന്‍ കൃഷ്ണന്‍ കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















