ഇടുക്കി: വേനല്‍ക്കാലം പാതിയോട് അടുക്കുമ്പോള്‍ സംസ്ഥാനത്ത് നിന്ന് മഴ അകന്ന് നില്ക്കുന്നു. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 65 ശതമാനം മഴയുടെ കുറവാണുള്ളത്. സംസ്ഥാനത്താകെ ശരാശരി 5.95 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചതാകട്ടെ 2.08 സെ.മീ മഴയും.
കാസര്‍ഗോഡ് അഞ്ച് മാസത്തിനിടെ ലഭിച്ചത് 0.02 സെ.മീ. മഴയാണ്. പാലക്കാട്-97 കണ്ണൂര്‍-96, കോഴിക്കോട്-93, തിരുവനന്തപുരം-91, ആലപ്പുഴ-83, കോട്ടയം-82, മലപ്പുറം-79, തൃശൂര്‍-78, എറണാകുളം-72, ഇടുക്കി-75, വയനാട്-30, കൊല്ലം-25, പത്തനംതിട്ട-19 ശതമാനവും വീതം മഴ കുറഞ്ഞു. മൂന്ന് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: