ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ടപ്പോള്‍ പരാതി പോലും നല്‍കാതിരുന്ന സിപിഎം ഇപ്പോള്‍ സ്മാരക ഭൂമിയില്‍ കൃഷി ചെയ്ത് അണികളെ കബളിപ്പിക്കുന്നു. കണ്ണര്‍കാട് പി. കൃഷ്ണപിള്ള സ്മാരക വളപ്പില്‍ സിപിഎം നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ജില്ലാ സെക്രട്ടറി ആര്. നാസറാണ് ഉദ്ഘാടനം ചെയ്തത്.
സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്മാരകം തകര്‍ക്കപ്പെട്ടപ്പോള്‍ പോലീസില്‍ പരാതി നല്കാന് പോലും പാര്‍ട്ടി നേതൃത്വം തയാറായില്ല. സിപിഎം സംസ്ഥാന കമ്മറ്റിയംഗം സി.ബി. ചന്ദ്രബാബുവും സജി ചെറിയാന് എംഎല്‍എയും കോടതിയില്‍ നല്കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്മാരകം തകര്‍ക്കപ്പെട്ടപ്പോള്‍ ചന്ദ്രബാബു പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സജി ചെറിയാന് മാരാരിക്കുളം ഏരിയാ സെക്രട്ടറിയുമായിരുന്നു.
സ്മാരകം തകര്‍ത്ത കേസിന്റെ വിചാരണ നിലവില്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. പ്രതികള്‍ അഞ്ചുപേരും സിപിഎം, ഡിവൈഎഫ്ഐക്കാരാണ്. പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് കൃഷ്ണപിള്ള സ്മാരകം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഇതിനകം നിരവധി സാക്ഷികളാണ് വിസ്താര വേളയില്‍ കൂറുമാറിയത്. ഈ സാഹചര്യത്തിലാണ് സ്മാരകത്തിലെ പച്ചക്കറി കൃഷി അണികളില്‍ ചര്‍ച്ചയാകുന്നത്.
കൃഷ്ണപിള്ള സ്മാരകത്തില്‍ പഠനകേന്ദ്രം, മ്യൂസിയം തുടങ്ങിയവ നിര്‍മിച്ച് പാര്‍ട്ടിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും അഭിമാനകേന്ദ്രമാക്കുമെന്നായിരുന്നു നേതൃത്വം നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍, പച്ചക്കറി കൃഷി നടത്തി പ്രവര്‍ത്തകരുടേയും അനുഭാവികളുടെ കണ്ണില്‍പൊടിയിടുകയാണ് നേതൃത്വം എന്നാണ് വിമര്‍ശനം. കൃഷ്ണപിള്ളയുടെ പ്രതിമ പോലും സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ കൃഷി നടത്തി മേനി നടിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: