ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ലക്ഷക്കണക്കിന് വരുന്ന വിശ്വാസി സമൂഹത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ച് ബിജെപി. ശബരിമലയിലെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടനാ സംരക്ഷണം ഉറപ്പു നല്‍കാന്‍ പ്രയത്‌നിക്കുമെന്ന് ബിജെപി പ്രകടന പത്രിക വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് പുറത്തിറക്കിയ പ്രകടന പത്രിക ശബരിമല വിഷയത്തിലെ നിലപാട് സുവ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യം, ആചാര രീതികള്‍ എന്നിവ സംരക്ഷിക്കേണ്ടതുണ്ടെന്ന കാര്യം സമഗ്രമായ രീതിയില്‍ തന്നെ സുപ്രീംകോടതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രകടന പത്രിക പറയുന്നു. രാജ്യത്തെ ആറുകോടി ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചാണ് പ്രകടനപത്രിക തയാറാക്കിയത്.
.അറുപത് വയസ്സ് പിന്നിട്ട ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍
.രണ്ട് ഹെക്ടര്‍ പരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ സമ്മാന്‍ നിധി
.ഒരുലക്ഷം രൂപ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ
.നികുതി നിരക്കുകള്‍ കുറച്ച നടപടികള്‍ തുടരും
.ഒന്നരലക്ഷം ആരോഗ്യ രക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കും
.അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം
.കശ്മീരി പണ്ഡിറ്റുകളെ കശ്മീരില്‍ത്തന്നെ പുനരധിവസിപ്പിക്കും
.പതിനായിരം കോടി രൂപയുടെ മത്സ്യസംപത യോജന
.2022ല്‍ എല്ലാവര്‍ക്കും വീട്
.2024ല്‍ എല്ലാവര്‍ക്കും കുടിവെള്ളം
.അടിസ്ഥാന സൗകര്യ മേഖലയില്‍ നൂറുലക്ഷം കോടിയുടെ നിക്ഷേപം
.ഭീകരതയെ നേരിടാന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യം
ന്യൂദല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ കോണ്‍ഗ്രസിന് തിരുത്തുമായി ബിജെപി. രാജ്യമാണ് ഏറ്റവും പ്രധാനമെന്നും ദേശസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും ചേര്‍ന്ന് ഇന്നലെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: