പാവപ്പെട്ടവര്‍ക്ക് മാസംതോറും 72000 രൂപ കൊടുക്കുമെന്ന കോണ്‍ഗ്രസ്സ് പ്രകടനപത്രികയിലെ വാഗ്ദാനം അസംബന്ധമാണ്. ഇത്തരം പദ്ധതികള്‍ രാജ്യം നശിപ്പിക്കുമെന്ന് ചിന്തിക്കുന്നയാളുകള്‍ക്ക് അറിയാം. ഞാന്‍ ഇതിന് എതിരാണ്. സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നതിനു പകരം തൊഴില്‍ ചെയ്യാനുള്ള അവസരമുണ്ടാക്കുകയാണ് വേണ്ടത്. ഞാന്‍ ഒന്നും ചെയ്യില്ല; നിങ്ങള്‍ കൊണ്ടുവന്ന് നല്‍കണമെന്ന അലസചിന്താഗതി അപകടകരമാണ്. കോണ്‍ഗ്രസ്സിന്റെ വാഗ്ദാനത്തില്‍ മടിയന്മാരും മണ്ടന്മാരും വീണേക്കാം.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല ഇങ്ങനെയാണ് മുടിഞ്ഞുപോയത്. ഫലഭൂയിഷ്ഠമായ മണ്ണ്, നൂറോളം നദികള്‍, മിതമായ കാലാവസ്ഥ എല്ലാമുള്ള രാജ്യമായിരുന്നിട്ടും വെനസ്വേല സാമ്പത്തികമായി തകരുകയായിരുന്നു. അതിനുകാരണം അദ്ധ്വാനിക്കാതെ ആളുകള്‍ക്ക് പണം സൗജന്യമായി നല്‍കിയതാണ്.
ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷനാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: