ഒരു മുട്ടയുടേയും സവാളയുടേയും പ്രണയ കഥ വ്യത്യസ്തമായ അവതരണത്തോടെ ചിത്രീകരിക്കുകയാണ് മുട്ടപപ്സ് എന്ന ചിത്രം. ശ്രീരാഗം വിഷ്വല്‍ മീഡിയയ്ക്കുവേണ്ടി നവാഗതരായ അന്‍സാര്‍ ഷംസുദ്ദീന്, സൗരവ് ഉണ്ണികൃഷ്ണന് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് ആദ്യവാരം കൊടുങ്ങല്ലൂരും പരിസരങ്ങളിലുമായി ആരംഭിക്കും.
അങ്കെ ഇളിപ്പേന് ഇങ്കെ ഇളിപ്പേന് നടുവിലേ കട്ട്പ്പണ്ണും, ഒരുതലൈ കാതല്‍ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷൈന്‍ രവികുമാര്‍ നായകനായി എത്തുന്ന ഈ ചിത്രത്തില്‍, വിദ്യാ വിനോദാണ് നായിക. പ്രണയത്തിനും കോമഡിക്കും പ്രാധാന്യമുള്ള ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: