നരേന്ദ്ര മോദിയെ പരിചയപ്പെടുത്തുവാന്‍, 2014-ല്‍ തുടങ്ങിയ ഉടച്ചുവാര്‍ക്കലിന്റെ തലവും തഞ്ചവും തിരിച്ചറിയിക്കുവാന്‍, ഡോ. ആര്. ബാലശങ്കര്‍ നടത്തിയ ബൗദ്ധിക സൃഷ്ടി. ഗ്രന്ഥകാരന് പ്രധാനമന്ത്രിയോടും ദേശീയ പ്രസ്ഥാനങ്ങളോടും ഒപ്പം ചേര്‍ന്ന് വളരെയേറെ സഞ്ചരിക്കവേ ലഭിച്ച നേര്‍ക്കാഴ്ചകള്‍ ചര്‍ച്ച ചെയ്ത്, വസ്തുതകളുടെ ആധികാരികത ഉറപ്പാക്കി അവതരിപ്പിച്ചപ്പോള്‍ പതിനേഴാമത് പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമ്മതിദായകര്‍ക്ക് കാര്യങ്ങള്‍ വായിച്ചറിഞ്ഞ് നേര്‍വഴി സ്വീകരിക്കാന്‍ അവസരം ലഭിക്കുന്നു.
സ്ഥിതിവിവര കണക്കുകളെ കണ്ടെത്തി വിശകലനം ചെയ്ത് മോദിക്കു മുമ്പത്തെ അവസ്ഥയേയും, മോദി വരുത്തിയ മാറ്റങ്ങളെയും വരാനിരിക്കുന്ന സാദ്ധ്യതകളെയും വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് ഡോ. ബാലശങ്കര്‍ താനേറ്റെടുത്ത ദൗത്യം സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ചു. Narendra Modi: Creative disruptor എന്ന രചന ഹിന്ദിയുള്‍പ്പെടെ മറ്റുഭാഷകള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കുവാന്‍ തയാറെടുക്കുമ്പോള്‍ മലയാളത്തിലേക്കുള്ള മൊഴിമാറ്റം ഡോ കെ. സി. അജയകുമാര്‍ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു.
പൊരുതിനേടിയ സ്വാതന്ത്ര്യം 67 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇനി ചെറുതും വലുതുമായ അറ്റകുറ്റ പണികള്‍ പോരാ, അടിമുടി ഉടച്ചുവാര്‍ക്കല്‍ കൂടിയേ തീരൂവെന്ന് കാലം നിശ്ചയിച്ചു. ഉടച്ചുവാര്‍ക്കലിന്റെ പെരുന്തച്ചനെ കണ്ടെത്തിയതും കാലമാണ്. ഗ്രന്ഥകാരന് ആരംഭിക്കുന്നത് ”മോദി മാറ്റത്തിന്റെ ചാലകശക്തിയാവുകയായിരുന്നോ അതോ മാറുന്ന ഭാരതത്തെ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നോ എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്” എന്ന് പ്രസ്താവിച്ചുകൊണ്ടാണ്. പുസ്തകം വായനക്കാരനെ കൊണ്ടെത്തിക്കുന്നത് കാലം നവഭാരതസൃഷ്ടിക്കായി കണ്ടെത്തിയ ചാലകശക്തിയാണ് മോദിയെന്ന ബോദ്ധ്യത്തിലേക്കു തന്നെയാണ്. ഈ ദൗത്യത്തിന്റെ നടുവില്‍ എന്താണ് അദ്ദേഹത്തിന്റെ ശേഷിയെന്ന് ഡോ. ബാലശങ്കര്‍ ചോദിച്ചപ്പോള്‍ നരേന്ദ്ര മോദി നല്കിയ മറുപടി ”എനിക്ക് എന്നെത്തന്നെ ഇല്ലാതാക്കാനുള്ള ശേഷിയുണ്ട്” (മേ സ്വയം കോ മിടാനേ കീ ക്ഷമതാ രഖ്താ ഹൂം) എന്നാണ് ആര്‍എസ്എസ് എന്ന മനുഷ്യ നിര്‍മ്മാണ സര്‍വ്വകലാശാല രൂപകല്പന ചെയ്ത ഒരു വ്യക്തിത്വത്തില്‍നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന ധീരമായ മറുപടി. ഭാരതം പിഴവില്ലാതെ ഉടച്ചുവാര്‍ക്കുവാന്‍ കരവിരുതും ഉള്‍ക്കരുത്തുമുള്ള പെരുന്തച്ചനെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കാലം ആ ദൗത്യത്തിന് 2014-ല്‍ നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതെന്ന് ബാലശങ്കറിന്റെ പഠനം വ്യക്തമാക്കുന്നു. ഗുണപരമായ ഈ മാറ്റത്തെ ഗ്രന്ഥകാരന് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
നെഹ്റു കുടുംബവാഴ്ചയിലൂടെ ജനാധിപത്യത്തെ കുടുംബാധിപത്യമാക്കിയതുവഴി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയുടെ ഫാസിസ്റ്റു ഭരണവും, പ്രതിരോധമേഖലപോലും അഴിമതിക്കുള്ള അവസരമാക്കിയ രാജീവിന്റെ ‘ബോഫോഴ്സ്’ ഭരണവും ഭാരതത്തിന് താങ്ങാവുന്നതിലധികമായിരുന്നു. 2004-ല്‍ അധികാരക്കസേരയില്‍ ഡോ. മന്മോഹന് സിങ്ങിനെ ഇരുത്തി ഇറ്റാലിയന്‍ വനിത സോണിയ നടത്തിയ ‘റിമോട്ട്’ ഭരണത്തിന്റെ കാലമെത്തിയപ്പോള്‍ ദേശീയ താല്പര്യങ്ങള്- പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലയിലുള്‍പ്പെടെ-ബലികഴിക്കപ്പെട്ടു. ചൈനയുടെ പക്ഷത്ത് എന്നും നില്ക്കുന്ന കമ്യൂണിസ്റ്റ് പരിവാര്‍ പ്രസ്ഥാനങ്ങളും, പാക് പക്ഷപാതികളായ ഇസ്ലാമിക വര്‍ഗ്ഗീയവാദികളും, ജന്മംകൊണ്ട് പടിഞ്ഞാറിന്റെ സ്വന്തമായ സോണിയയും ഒന്നിച്ചുനിന്നു.
യുപിഎ ഭരണം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും, നയപരവും പ്രയോഗപരവുമായ നിശ്ചലാവസ്ഥയുടെയും അപകടകരമായ അവസ്ഥയിലെത്തിയ ഇടത്തുനിന്നാണ് ഇന്ത്യന്‍ ജനാധിപത്യം തിരുത്തലിന് തയാറായത്. ആ ഘട്ടത്തിലാണ് സമഗ്രമായ ഒരു ഉടച്ചുവാര്‍ക്കല്‍ ഉണ്ടായേ കഴിയുന്നൂയെന്ന് കാലത്തിന് ബോദ്ധ്യപ്പെട്ടതും, അതിന് പറ്റിയ പെരുന്തച്ചനായി നരേന്ദ്രമോദിയെ കണ്ടെത്തിയതും. അങ്ങനെ ജനകോടികള്‍ക്കുവേണ്ടി മോദി കടിഞ്ഞാണ്‍ കയ്യിലെടുത്ത ചരിത്രമുഹൂര്‍ത്തത്തെയാണ് ‘കിറശമ: അിീവേലൃ ഠൃ്യേെ ംശവേ ഉലേെശി്യ’ (ഭാരതം: വിധിയുമായി മറ്റൊരു മുഖാമുഖം) എന്ന് ലണ്ടനിലെ ഗാര്ഡിയന് ദിനപ്പത്രം അതിന്റെ മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.
മോദി അധികാരമേറ്റ ഘട്ടത്തിന്റെ യഥാര്‍ത്ഥരൂപം വളച്ചൊടിക്കാതെ വളച്ചുകെട്ടില്ലാതെ ഗ്രന്ഥത്തില്‍ വെളിവാക്കപ്പെടുന്നു. എണ്ണം പറഞ്ഞ അഴിമതിക്കഥകള്‍, നീരാ റാഡിയാ ടേപ്പുകളിലൂടെ പുറത്തുവന്ന മാധ്യമ രംഗത്തെയും വ്യവസായരംഗത്തെയും രാഷ്ട്രീയ രംഗത്തെയും അവിശുദ്ധകൂട്ടുകെട്ടിന്റെ ചരിത്രം തുടങ്ങിയവയും വേണ്ടുംവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതത്തിന്റെ ചരിത്ര ഗതി തിരുത്തുവാന്‍ നരേന്ദ്രമോദിയുടെ ഭരണകൂടം നടത്തിയ ശ്രദ്ധേയവും ചലനാത്മകവുമായ ഇടപെടലുകളുടെ തുടക്കവും കടന്നുകയറിയ വഴികളും എത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളും വസ്തുതകള്‍ നിരത്തി വിശദീകരിക്കുന്നുണ്ട് ഡോ. ബാലശങ്കര്‍.
30 കോടി ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്, സാമ്പത്തിക സംരംഭങ്ങള്‍ക്ക് സാധാരണക്കാരനുപോലും ലളിതമായ വ്യവസ്ഥകളിലൂടെ കടം ലഭ്യമാക്കിയത്, കര്‍ഷകനെ കണക്കിലെടുക്കുന്ന സര്‍ക്കാര്‍ സമീപനം ഉറപ്പാക്കിയത്, ആറു കോടി പാവപ്പെട്ടവര്‍ക്ക് ഗ്യാസ് കണക്ഷന് നല്‍കിയത്, എട്ടു കോടി വീടുകള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചത്, വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചത്, ഭവനരഹിതര്‍ക്ക് കയറിക്കിടക്കാന്‍ ഇടം നല്കുവാന് പ്രധാന് മന്ത്രി ആവാസ് യോജന ആരംഭിച്ചത് മറ്റും വിശദീകരിച്ചതിലൂടെ ഗ്രന്ഥകാരന് മോദിയുടെ ഭരണം തുടക്കംകുറിച്ച മുന്നേറ്റത്തിന്റെ നേര്‍രേഖ വരച്ചുകാണിക്കുന്നു.
സ്വച്ഛഭാരത് പദ്ധതിയും പരിസ്ഥിതിയോടുള്ള മോദി സര്‍ക്കാരിന്റെ നയസമീപനവും അറിഞ്ഞുകഴിഞ്ഞിട്ടുള്ള ജനങ്ങള്‍ക്ക് മോദിയെ മുന്നില്‍ നിര്‍ത്തി പോകാന്‍ കഴിയുന്ന ദൂരവും, നേടാന്‍ കഴിയുന്ന ഉയരവും അറിഞ്ഞ് 2019-ല്‍ ഇനിയെങ്ങോട്ടെന്ന് കാലം ചോദിക്കുമ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടം നല്‍കാതെ ഉത്തരം നല്കുവാന് ബാലശങ്കറിന്റെ ഈ പുസ്തകത്തിനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: