Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയില്‍ ത്രികോണ പോരാട്ടം

ആര്‍. അജയകുമാര്‍ by ആര്‍. അജയകുമാര്‍
Apr 4, 2019, 12:41 pm IST
in Kerala

ആലപ്പുഴ: ആലപ്പുഴയില്‍ ഇക്കുറി മത്സരം കടുക്കും. പ്രചരണത്തിന്റെ തുടക്കത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മുന്നേറ്റം നടത്തിയെങ്കിലും എന്‍ഡിഎ, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എത്തിയതോടെ വിജയം പ്രവചനാതീതമായി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ്‌സി മുന്‍ ചെയര്‍മാനും, കാലടി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലറും എഴുത്തുകാരനുമായ ഡോ.കെ.എസ.് രാധാകൃഷ്ണനും എല്‍ഡിഎഫിലെ എ.എം. ആരിഫും യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാനും തമ്മിലാണ് പ്രധാന പോരാട്ടം. വികസനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളാകും വിലയിരുത്തുക. പന്ത്രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എട്ട് തവണയും ഇടതുപക്ഷം നാലുതവണയും വിജയിച്ചിട്ടുണ്ട്. എന്നാല്‍, വികസനം മാത്രം അകലെയാണ്.

മോദി സര്‍ക്കാരിന്റെ വികസനവും, കാര്‍ഷിക-മത്സ്യമേഖലയോടുള്ള പ്രത്യേക താല്‍പ്പര്യവും, രാജ്യസുരക്ഷയ്‌ക്ക് നല്‍കുന്ന പ്രാധാന്യവും ചൂണ്ടിക്കാട്ടിയാണ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ആലപ്പുഴ മണ്ഡലത്തിലെ ജനങ്ങളെ സമീപിക്കുന്നത്. മോദി സര്‍ക്കാര്‍ ആലപ്പുഴയ്‌ക്ക് നല്‍കിയ സഹായങ്ങളും, വികസന പദ്ധതികളും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് പ്രചാരണം. മത്സ്യമേഖലയ്‌ക്ക് ഏറെ ഗുണം ലഭിക്കുന്ന ഫിഷറീസ് മന്ത്രാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് തീരമേഖലയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് നേട്ടമാകും. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നല്‍കിയാല്‍ തുറമുഖ വികസനത്തിന് പണം അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടും ഇതുവരെ സംസ്ഥാനം പദ്ധതി നല്‍കാത്തതും തീരമേഖലയില്‍ ചര്‍ച്ച ചെയ്യപ്പെടും. രാഷ്‌ട്രീയത്തിന് അതീതമായുള്ള ബന്ധങ്ങള്‍ കെ.എസ്. രാധാകൃഷ്ണനു കരുത്താവും.

എംപിയുടെ ഒളിച്ചോട്ടം 

കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാലാണ് ആലപ്പുഴയെ പ്രതിനിധാനം ചെയ്യുന്നത്. രണ്ടു വര്‍ഷം കേന്ദ്രമന്ത്രിയുമായി. എന്നിട്ടും ആലപ്പുഴയില്‍ വികസനമെത്തിക്കുന്നതില്‍ വേണുഗോപാല്‍ പരാജയപ്പെടുകയായിരുന്നു. 

നാല്‍പ്പത്തഞ്ചു വര്‍ഷംമുമ്പ് തുടങ്ങിയ ബൈപാസ് നിര്‍മാണം പൂര്‍ത്തികരിക്കാന്‍ പോലും കഴിഞ്ഞില്ല. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം അനുവദിച്ച ഫണ്ടാണ് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തികരണത്തിന് സഹായിച്ചത്. ചെലവ് കുറഞ്ഞ നഗരയാത്രയ്‌ക്കും ടൂറിസത്തിനും ഏറെ സഹായകരമാകുമായിരുന്ന കനാല്‍ ശുചീകരണവും പരാജയപ്പെട്ടു. ഇതിന്റെ പേരില്‍ കോടികള്‍ ചെലവാക്കിയതല്ലാതെ കനാല്‍ ശുചീകരണം മാത്രം എങ്ങുമെത്തിയില്ല.

മറീന കം കാര്‍ഗോ ടെര്‍മിനല്‍ പദ്ധതിയും എങ്ങുമെത്തിയില്ല. മത്സ്യ-കയര്‍-കാര്‍ഷിക മേഖലയ്‌ക്ക് യാതൊരു സഹായവും നല്‍കാന്‍ കഴിഞ്ഞില്ല. ഇതെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് വെല്ലുവിളിയാകും. പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചാരണത്തിന് സഹകരിക്കാത്തതും ഷാനിമോള്‍ക്ക് തിരിച്ചടിയാണ്.

വാഗ്ദാനം പാലിക്കാത്ത ഇടതുപക്ഷം

അരൂര്‍ എംഎല്‍എ എ.എം. ആരിഫിനെ ആലപ്പുഴയില്‍ മത്സരിക്കാന്‍ എത്തിച്ചത് സിപിഎമ്മിന്റെ വര്‍ഗീയ കണ്ണാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ടില്‍ ലക്ഷ്യം വച്ച് വിജയിക്കാമെന്ന കണക്കു കൂട്ടലായിരുന്നു. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി എത്തിയതോടെ അതും പൊളിഞ്ഞു.  അക്രമരാഷ്‌ട്രീയവും വിശ്വാസലംഘനവും സ്ത്രീസുരക്ഷയും വിലക്കയറ്റവും സജീവ ചര്‍ച്ചയായതോടെ ഇടതുപക്ഷം പ്രതിരോധത്തിലായി. കുട്ടനാട് പാക്കേജിലെ അഴിമതിയും തൊഴിലില്ലായ്‌മയും വിലക്കയറ്റവും ആലപ്പുഴയില്‍ ഏറെ ചര്‍ച്ച ചെയ്യാതിരിക്കാന്‍ സ്ഥിരം ആരോപണവുമായ വര്‍ഗീയതയെ പ്രചരണായുധമാക്കുകയായിരുന്നു സിപിഎം. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ പ്രചരണത്തില്‍ കാര്യമായി സഹകരിക്കാത്തതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.