കൊച്ചി: എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെ വരണാധികാരിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളക്ക് ഒരു സെറ്റ് പത്രികയാണ് നല്‍കിയത്.
ബിജെപി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാലാണ് നാമനിര്‍ദേശകന്‍. സ്വത്ത് തുടങ്ങിയ വിവരങ്ങള്‍ സംബന്ധിച്ച രേഖകളും സമര്‍പ്പിച്ചു.
അടുത്ത ദിവസങ്ങളിലായി മൂന്നു സെറ്റ് പത്രികകള്‍ കൂടി നല്‍കും.
കാക്കനാട് മുനിസിപ്പല്‍ പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി വന്ദിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഷാള്‍ അണിയിച്ചു. തുടര്‍ന്ന് എന്‍ഡിഎ നേതാക്കള്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായാണ് സ്ഥാനാര്‍ഥി കാക്കനാട് കളക്ടറേറ്റിലേക്കെത്തിയത്.
ബിജെപി ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ്, ഹരിജന സമാജം നേതാവ് എന്‍.കെ. കുഞ്ഞാള്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ഭാര്യ ഷീലയും കണ്ണന്താനത്തിനൊപ്പമുണ്ടായിരുന്നു.
















