മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായി ബാങ്ക് ഓഫ് ബറോഡ. ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവ ലയിപ്പിച്ചതോടെയാണിത്. ഒന്നാം സ്ഥാനത്ത് എസ്ബിഐ.
9500 ബ്രാഞ്ചുകളുള്ള ബാങ്കിന് 15 ലക്ഷം കോടി രൂപയുടെ ആസ്തിയും, 13,400 എടിഎമ്മുകളുമുണ്ട്. 1930കളില്‍ രൂപീകരിച്ച ദേനാ ബാങ്ക് 1969ലും വിജയ ബാങ്ക് 1980ലുമാണ് ദേശസാല്‍ക്കരിച്ചത്. ലയനത്തോടെ ഈ ബാങ്കുകളുടെ ശാഖകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും അനലിറ്റിക്സിന്റേയും കരുത്തുറ്റ സേവനം ലഭിക്കും, ഉപഭോക്താക്കള്‍ക്ക് ഫോറെക്സ് സേവനങ്ങളും ലഭ്യമാക്കും.
വിജയ ബാങ്കിന്റെ പ്ലാന്റേഷന് ഫിനാന്‍സിങ് സംവിധാനവും ഇനി ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കമ്പ്യൂട്ടര്‍ ഏകീകരണത്തിന് കുറച്ച് മാസങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ ചില വിഭാഗങ്ങളിലുള്ള നിക്ഷേപകര്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ പുതുക്കുമ്പോള്‍ കുറഞ്ഞ റിട്ടേണായിരിക്കും ലഭിക്കുക.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇപ്പോഴത്തെ അക്കൗണ്ട് നമ്പര്‍, ഐഎഫ്എസി, എംഐസിആര്‍ കോഡുകള്‍, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നിലവിലുള്ളത് തന്നെ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: