തലശ്ശേരി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ഉത്സവ പറമ്പില്‍ ഐസ് മിഠായി വില്‍പനക്കാരന്റെ റോള്‍ മാത്രമേ സിപിഎമ്മിന് ഉള്ളൂവെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്‍ പറഞ്ഞു.
തലശ്ശേരിയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും വേണം മോദി ഭരണം എന്ന മുദ്രാവാക്യ മുയര്‍ത്തിയാണ് ബിജെപി മത്സരിക്കുന്നത്. അത് കൊണ്ട് തന്നെ മോദിയെ അനുകൂലിക്കുന്നവരും മോദി വിരുദ്ധരും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്.
സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുന്നത് മോദി വിരുദ്ധനായ ഒരാള്‍ക്ക് വേണ്ടിയാണ്. കാസര്‍കോട് കഴിഞ്ഞാല്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും അന്ധ്രയിലുമുള്‍പ്പെടെ ഇവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നത്. അതിനാല്‍ ഇവിടെ നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നിഴല്‍ യുദ്ധം മാത്രമാണ്. ഇക്കാര്യം കേരളത്തിലെ സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കുമറിയാം. അതിനാല്‍ മോദി സര്‍ക്കാറിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ജനക്ഷേമ ,രാഷ്‌ട്രസ്‌നേഹ, അഴിമതി രഹിത ഭരണത്തെ ഇരുകരങ്ങളും കുപ്പി സ്വീകരിക്കുമെന്നും എന്‍ഡിഎ ഉജ്ജ്വേ വിജയം കൈവരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സജീവന്‍ പറഞ്ഞു.
അമേഠിയില്‍ പരാജയം മണത്ത രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിക്കൂടായ്‌കയില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. സിനിമാ സംവിധായകന്‍ അലി അക്ബര്‍ തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തു. എം.പി.സുമേഷ്, ഇ.മനീഷ്, കെ.ബി.പ്രജില്‍, കെ.ലജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
നേരത്തെ തലശ്ശേരി ബിഷപ്പ് ഹൗസില്‍ എത്തിയ സജീവന്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ടിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് തലശ്ശേരി നഗരത്തിലെ പ്രമുഖ വ്യക്തികളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും ധീര ബലിദാനികളുടെ കുടംബങ്ങളെയും സന്ദര്‍ശിച്ചു. മാത്യൂ പേഴത്തിങ്കല്‍, എന്‍. ഹരിദാസ്, വി.കെ.ജയന്‍, കെ.എന്‍.മോഹനന്‍, പി.പി.അജിത്ത്, വിജയലക്ഷ്മി ടിച്ചര്‍, ജയസുധ, ലിന പ്രദീപ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
















