പറവൂര്‍: പൊളളുന്ന വെയിലിനെ വെല്ലുന്ന മനസ്സുമായി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സക്രിയമായിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഓരോ മേഖലയിലും ഇദ്ദേഹം കടന്നു ചെല്ലുന്നത്. ന്യൂനപക്ഷ മേഖലയിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന കള്ളപ്രചാരണങ്ങള്‍ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഉദാഹരണമാണ് അവര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകരണം. പറവൂരിലായിരുന്നു ഇന്നലെ സ്ഥാനാര്‍ത്ഥി പര്യടനം. രാവിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ശേഷമാണ് പര്യടനം തുടങ്ങിയത്.
പറവൂര്‍ ഈഴവസമാജം ഓഫിസ് സന്ദര്‍ശിച്ച് റോഡ് ഷോ ആയി നമ്പൂരിയച്ചന്‍ ആല്‍ പരിസരത്തെത്തി. ബാര്‍ അസോസിയേഷന്‍, പ്രസ് ക്ലബ്, സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കെടാമംഗലത്ത് എത്തിയപ്പോള്‍ മല്‍സ്യതൊഴിലാളികള്‍ മല്‍സ്യം നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു.
പീലിങ് ഷെഡ് സന്ദര്‍ശിച്ചശേഷം കൈതാരം, കോട്ടുവള്ളി, കിഴക്കേപ്രം എന്‍എസ്എസ് കരയോഗങ്ങള്‍, താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഓഫീസ്, ചെറിയപ്പിള്ളിയിലെ പകല്‍വീട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ ഉച്ചയോടെ കണ്ണന്താനം സന്ദര്‍ശിച്ചു.
ശ്രീജിത്തിന്റെ അമ്മയെയും ഭാര്യയെയും ആശ്വസിപ്പിച്ച് ഏറെനേരം അവിടെ ചെലവഴിച്ച ശേഷം കുനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി, ഇസബെല്ല സ്‌കൂള്‍, പുത്തന്‍പള്ളി സെന്റ് ജോര്‍ജ് പള്ളി, ചെട്ടിഭാഗം മാര്‍ക്കറ്റ്, എസ്എന്‍ഡിപി മുന്‍ പ്രസിഡന്റ് കെ.വി.രാമകൃഷ്ണന്‍, അദ്ധ്യാപകനും അഷ്ടപദി കലാകാരനുമായ കൈതാരം കുമാരന്‍ മാസ്റ്റര്‍ എന്നിവരേയും സന്ദര്‍ശനം നടത്തി.കോട്ടുവള്ളിയില്‍ എന്‍ഡിഎ പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നോബിള്‍മാത്യു, ബിജെപി ജില്ലാ സെക്രട്ടറി കെ.എസ്.ഉദയകുമാര്‍, എം.എന്‍.ബാലചന്ദ്രന്‍, അജി പോട്ടശ്ശേരി, സോമന്‍ ആലപ്പാട്ട്, ടി.ജി.വിജയന്‍, അനില്‍ ചിറവക്കാട്, ടി.എ.ദിലീപ്, പി.സി.അശോകന്‍, വി.വി.ബാലകൃഷ്ണന്‍, സിന്ധു നാരായണന്‍കുട്ടി, സുനിത സജീവ്, കെ.എ. സന്തോഷ് കുമാര്‍, അരുണ്‍ ശേഖര്‍, കെ.ആര്‍.നിര്‍മ്മല്‍കുമാര്‍, രഞ്ചിത്ത് പൈ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു
















