കരുനാഗപ്പള്ളി: കരുണയുടെ കടലിന് മുന്നില്‍ കടലമ്മയുടെ മകന്, തിരക്കൈകളാല്‍ ആശ്ലേഷം…. അനുഗ്രഹം… വള്ളിക്കാവില്‍ മാതാഅമൃതാനന്ദമയീദേവിയെ കാണാന്‍ ഡോ:കെ.എസ്. രാധാകൃഷ്ണന് എത്തുമ്പോള്‍ അമ്മ ദര്‍ശനം നല്കുന്ന തിരക്കിലായിരുന്നു. വേദാന്തവും ക്രിസ്തുദര്‍ശനവും ഒരുപോലെ ഹൃദിസ്ഥമാക്കിയ ആലപ്പുഴയുടെ സ്ഥാനാര്‍ത്ഥി അവരിലൊരാളായി കാത്തുനിന്നു. ഊഴമെത്തിയപ്പോള്‍ അമ്മയെ വണങ്ങി അനുഗ്രഹം തേടി. പത്ത് നിമിഷത്തോളം കുശലപ്രശ്നങ്ങള്‍…. വേനല്‍ച്ചൂടിനെ കരുതിയിരിക്കണമെന്ന് അമ്മമനസ്സിന്റെ ഉപദേശം…
കരുനാഗപ്പള്ളി വിദ്യാധിരാജ എന്‍എസ്എസ് കോളേജിലെത്തിയപ്പോള്‍ അദ്ദേഹം പ്രൊഫസറായി. വിദ്യാര്‍ത്ഥികളോട് അരമണിക്കൂറോളം സംഭാഷണം.
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രമുഖരെയും സമുദായനേതാക്കളെയും വീട്ടിലെത്തി കാണുകയായിരുന്നു ഇന്നലത്തെ പരിപാടികളില്‍ പ്രധാനം. പിന്നെ തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിന്റെ ഉദ്ഘാടനം. പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് അവരോടൊപ്പം വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥന.
എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.വി. അയ്യപ്പന്‍പിള്ള, കെപിഎംഎസ് താലൂക്ക് സെക്രട്ടറി ഹരിദാസ് കല്ലേലിഭാഗം, കേരളാ ജമാഅത്ത് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് കുഞ്ഞ്, ഓച്ചിറ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പ്രൊഫ:എ. ശ്രീധരന്‍പിള്ള, സെക്രട്ടറി അഡ്വ: കെ.ഗോപിനാഥന്…. നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും സ്ഥാ നാര്‍ത്ഥിയെ വരവേറ്റു.
തുടര്‍ന്ന് എന്‍ഡിഎ കരുനാഗപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. വിജയന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്, ഡിഎല്‍പി ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, സെക്രട്ടറി സ്കന്ദദാസ്.
കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തഴവ ബാബു, ലീലാകൃഷ്ണന്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ഉത്തമന് ഉണ്ണൂലേത്ത്, മാലുമേല്‍ സുരേഷ്, ടീച്ചേഴ്സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.ജി.മോഹന്‍കുമാര്‍, ജില്ലാ സെക്രട്ടറി എം.എസ്. ശ്രീകുമാര്‍, ട്രഷറര്‍ അനില്‍ വാഴപ്പള്ളി, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ലത മോഹന്‍, ജില്ലാ ട്രഷറര്‍ രാജി രാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ്, പ്രകാശ് പാപ്പാടി, ഒര്‍ഗനൈസിങ്ങ് സെക്രട്ടറി ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: