Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ബിജെപി ഭരണത്തില്‍ ഇന്ത്യ പുരോഗതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2019, 10:38 am IST
in Local News

പ്രമുഖ വ്യക്തികളെ കണ്ട്, പ്രസ്ഥാനങ്ങളുടേയും സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങള്‍ കയറി, എറണാകുളം മണ്ഡലത്തിന്റെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യവസായ നഗരിയില്‍ തുടങ്ങി, സാംസ്‌കാരിക നഗരിയില്‍ സമാപിച്ച ഇന്നലത്തെ പര്യടനം എറണാകുളം ജനത മോദി സര്‍ക്കാരിനും എന്‍ഡിഎയ്‌ക്കും നല്‍കുന്ന പിന്തുണ വെളിവാക്കി.

രാവിലെ കളമശ്ശേരി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും ആരാധനാലയങ്ങളും സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ത്ഥിച്ചു. കുന്നുകരയില്‍ നിന്ന് എട്ടുമണിക്ക് തുടങ്ങി ജുമാ മസ്ജിദ്, സെന്റ്‌സേവേ്യഴ്സ്  ചര്‍ച്ച്, തന്ത്ര വിദ്യ പീഠം, കോള്‍ബ ആശ്രമം, കാര്‍മ്മല്‍ ഗിരി സെമിനാരി, വെല്‍ഫെയര്‍ അസോസിയേഷന്‍,  സെന്റ്. ആന്റണി ചര്‍ച്, കുന്നേല്‍ പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി.  കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച് വോട്ടും പിന്തുണയും അഭ്യര്‍ഥിച്ചു.

ഏലൂരില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അവിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ശേഷം പ്രചാരണം തുടങ്ങി. പ്രവര്‍ത്തകരോടൊപ്പം വീടുകള്‍ കയറിയായിരുന്നു വോട്ട് അഭ്യര്‍ത്ഥന. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനം നമ്മുടെ നാട്ടിലെത്തിക്കാന്‍ ജനങ്ങള്‍ എന്‍ഡിഎക്കൊപ്പം അണിനിരക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ഏലൂര്‍ പാതാളത്ത് അറുപത്തിയൊന്ന് വര്‍ഷം (509 തവണ) എല്ലാ മാസവും മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തിയ എരുമക്കാട് രാമചന്ദ്രന്റെ വീട്ടില്‍ സന്ദര്‍ശം നടത്തി. ശബരിമലയില്‍ നിലവിലെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും കണ്ണന്താനത്തോട് സൂചിപ്പിച്ചു. 

അവിടെനിന്ന് മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളിയിലെത്തിയ കണ്ണന്താനത്തെ വികാരി ഫാ. വര്‍ഗീസ് കണിച്ചുകാട്ട് സ്വീകരിച്ചു. ഉത്സവം നടക്കുന്ന മഞ്ഞുമ്മല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ബിജെപി ജില്ല പ്രസിഡന്റ് എന്‍.കെ. മോഹന്‍ ദാസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.സജികുമാര്‍, ചന്ദ്രികരാജന്‍, ഷാജി മുത്തേടന്‍, മണ്ഡലം പ്രസിഡന്റ് ഉല്ലാസ് കുമാര്‍,  മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ. സുനില്‍ കുമാര്‍, പ്രമോദ് തൃക്കാക്കര, മണ്ഡലം വൈസ് പ്രസിഡന്റ് വി. വി. പ്രകാശന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.

യാഥാര്‍ത്ഥ്യം ജനങ്ങളിലേക്ക് എത്തിച്ചാല്‍ വിജയം ബിജെപിക്ക് സുനിശ്ചിതമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം തൃപ്പൂണിത്തുറയില്‍ പറഞ്ഞു. സ്വച്ഛ്ഭാരത് ലോക ചരിത്രത്തില്‍ തന്നെ വിപ്ലവം ഉണ്ടാക്കിയ ഒന്നാണ്. നാലര വര്‍ഷത്തെ ബിജെപി ഭരണം കൊണ്ട് തന്നെ ഇന്ത്യ പുരോഗതി കൈവരിച്ചു. ആറരക്കോടി പാചക വാതക സിലിണ്ടറുകള്‍ നല്‍കി. ടൂറിസം രംഗത്തിന് പുരോഗതി കൈവരിക്കാനും നിരവധി തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതായും ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പാര്‍ട്ടി ഓഫിസില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 

വൈകിട്ട് കിഴക്കേകോട്ടയില്‍ എത്തിയ കണ്ണന്താനത്തെ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡണ്ട് യു. മധുസൂദനനും സംസ്ഥാന സമിതി അംഗം കെ.പി. സുബ്രഹ്മണ്യനും ചേര്‍ന്ന്  സ്വീകരിച്ചു. തുടര്‍ന്ന് കിഴക്കേകോട്ടയില്‍ നിന്നും തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷന്‍ വരെയുള്ള റോഡ് ഷോയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയോടൊപ്പം 500 റോളം പ്രവര്‍ത്തകരും പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങളില്‍ എത്തി അദ്ദേഹം പിന്തുണയും ഉറപ്പാക്കി. പള്ളിപ്പറമ്പുകാവ്, പുതിയകാവ് നായര്‍ സമാജം ഭാരവാഹികളെയും സന്ദര്‍ശിച്ചു.

തൃപ്പൂണിത്തുറയിലെ വിവിധ സാമുദായിക- സാംസ്‌കാരിക  രംഗത്തെ പ്രമുഖരെയും നേരില്‍ കണ്ട് തൃപ്പൂണിത്തുറ വടക്കേക്കോട്ട വൈആര്‍സി ഗ്രൗണ്ടില്‍ 55 ,56 ബൂത്തുകള്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിലുംപങ്കെടുത്തു. തൃപ്പൂണിത്തുറ നഗര്‍ ആര്‍എസ്എസ് സംഘ് ചാലക് പി.കെ. പീതാംബരന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ടി.ബൈജു, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ശ്രീക്കുട്ടന്‍ തുണ്ടത്തില്‍, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പുതിയ വാര്‍ത്തകള്‍

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.