Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇ. ശ്രീധരനോട് പാര്‍ട്ടി ചെയ്തതിങ്ങനെയും

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
Mar 27, 2019, 10:03 am IST
in Ernakulam

കൊച്ചി: മെട്രോ നിര്‍മാണച്ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയെയും ഇ. ശ്രീധരനെയും ഒഴിവാക്കാന്‍ ചരടുവലിച്ച ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ശ്രീധരന്റെ സല്‍പ്പേര് വേണം. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷവും പി. രാജീവും മെട്രോമാന്‍ കൊച്ചിമെട്രോയുടെ നിര്‍മ്മാണച്ചുമതലയേറ്റെടുക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് കാണിച്ച് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്കൊപ്പം തെളിവുകളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതും എറണാകുളം മണ്ഡലത്തിലെ ഇപ്പോഴത്തെ ഇടത് സ്ഥാനാര്‍ത്ഥി പി. രാജീവാണ്. 

ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത് മുന്‍ മെട്രോ എംഡി: ടോം ജോസ് കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണക്കയച്ച കത്തായിരുന്നു അന്ന് ആയുധം. 2011 ഡിസംബറില്‍ മുസ്ലിംലീഗ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആഗോള ടെന്‍ഡര്‍ വിളിച്ച് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള ശ്രമം നടത്തി. ശ്രീധരന്റെ സാന്നിധ്യം അഴിമതിക്ക് വിലങ്ങുതടിയാകുമെന്ന് ഭയന്ന കോണ്‍ഗ്രസുകാരുടെ കളിയായിരുന്നു മെട്രോ ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള കരുക്കള്‍ നീക്കിയത്. എന്നാല്‍ ഇ. ശ്രീധരനെന്ന സൗമ്യനായ എഞ്ചിനീയറെ തടയാനാകാതെ പോയത് ഇടതുപക്ഷത്തിന്റെ ‘മനുഷ്യമെട്രോ കണ്ട് ഭയന്നിട്ടില്ല’ എന്ന് എല്ലാവര്‍ക്കുമറിയാം. കര്‍മ്മ  മേഖലയില്‍ മികവുതെളിയിച്ച് മഹാപ്രതിഭയെ ഉമ്മന്‍ചാണ്ടിക്ക് തള്ളാനാകുമായിരുന്നില്ല. യുഡിഎഫിലെ എതിര്‍പ്പുകള്‍ക്കിടയിലും മെട്രോയുടെ ചുമതലയില്‍ ഇ. ശ്രീധരനെത്തി. 

പിന്നീട് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ തങ്ങളുടെ വിജയമായി അത് കൊട്ടിഘോഷിച്ചെങ്കിലും എല്‍ഡിഎഫിന്റെ ‘മെട്രോമാന്‍ സ്‌നേഹം’ വൈകാതെ ഇല്ലാതായി. ഒന്നാംഘട്ട നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ ഇ. ശ്രീധരന്റെ നേതൃപാടവംകൊണ്ടായി. പദ്ധതിയുടെ മുന്നോട്ടുള്ള വിശ്വാസ്യതക്ക് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ മുതല്‍ക്കൂട്ടായിരുന്നു. ആ വിശ്വാസ്യത അദ്ദേഹത്തെ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെ ചുമതലകളിലെത്തിക്കാന്‍ സഹായിച്ചു. ലൈറ്റ് മെട്രോ പദ്ധതി ഒരു നവീന ആശയമായതിനാല്‍ ഡിഎംആര്‍സി കൂടുതല്‍ മുന്‍കരുതലുകളോടെ മുന്നോട്ട് നീങ്ങിയെങ്കിലും ഇടത് സര്‍ക്കാരിന്റെ തികഞ്ഞ അവഗണനയില്‍ പദ്ധതി അവതാളത്തിലായി. 

”ഇനി വിളിച്ചാലും കേരളത്തിലേക്കില്ല” എന്ന് ശ്രീധരന്‍ തന്നെ പറഞ്ഞപ്പോള്‍ വികസനം കൊതിക്കുന്ന മലയാളികള്‍ ഒന്നടങ്കം പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞു. മെട്രോമാനായി മുറവിളികൂട്ടിയവര്‍ തന്നെ അദ്ദേഹത്തെ പടിക്കുപുറത്താക്കുന്നത് കണ്ട് ജനം മൂക്കത്ത് വിരല്‍വച്ചു. പി. രാജീവടക്കമുള്ള ‘വികസന മോഹികളാരും’ മിണ്ടിയില്ല. 

ഇടതുപക്ഷത്തിന് ഇ. ശ്രീധരനോടുള്ള വിരോധത്തിന് ഒരു കണ്ണൂര്‍ ബന്ധവുമുണ്ട്. തലശ്ശേരി- മൈസൂര്‍ റെയില്‍പാതക്ക് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സാധ്യതാപഠനത്തിന് മുമ്പേ പദ്ധതിക്ക് സാധ്യതയില്ലെന്ന അഭിപ്രായത്തിലായിരുന്നു ശ്രീധരന്‍. പക്ഷേ, സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനും കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദത്തിനും വഴങ്ങി സാധ്യതാപഠനം നടന്നു. ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന് ശേഷം പദ്ധതി നടപ്പാക്കരുതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് കണ്ണൂരിലെ വികസന പ്രേമികളെ ചൊടിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് മന്ത്രിമാര്‍ വരെ ശ്രീധരനെ അവഹേളിച്ചും ശകാരിച്ചും സംസാരിച്ചുതുടങ്ങി. കോണ്‍ട്രാക്ടര്‍മാരോടെന്നപോലെ മന്ത്രി സുധാകരന്റെ പ്രസ്താവനകള്‍ ഇ. ശ്രീധരനെയും അകറ്റി. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിന് വിപരീതമായി പൊതുമേഖലയെ പദ്ധതികളില്‍ നിന്ന് പടിക്കുപുറത്താക്കി. ശ്രീധരന്റെ പിന്മാറ്റത്തോടെ ഹൈസ്പീഡ് ട്രെയിന്‍ കോറിഡോര്‍ അടക്കമുള്ള വരാനിരിക്കുന്ന പദ്ധതികളും അഴിമതിയില്‍ മുങ്ങുമെന്ന ആശങ്ക ഏറെയാണ്. 

സര്‍ക്കാരിനോട് ഉടക്കി സ്വയം പുറത്തുപോയ ശ്രീധരന്‍ ഒരിക്കല്‍ പറഞ്ഞുപോയതാണ് ഇടതുപക്ഷം ഇപ്പോള്‍ പ്രചാരണവേദികളില്‍ ഉപയോഗിക്കുന്നത്. പാര്‍ട്ടിപ്പത്രം മെട്രോമാന്റെ വാചകങ്ങള്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി പാടിപ്പുകഴ്‌ത്തുന്നു. പാര്‍ട്ടിയും സര്‍ക്കാരും നോവിച്ച് പുറത്താക്കിയ ശ്രീധരനെ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് പിന്നില്‍ അദ്ദേഹത്തിന് മലയാളികള്‍ക്കിടയിലുള്ള സ്വീകാര്യത മുതലെടുക്കുകയെന്ന പാര്‍ട്ടികളുടെ തന്ത്രം മാത്രമാണെന്ന് ജനം തിരിച്ചറിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.