യേശു സിനിമാസിന്റെ ബാനറില്‍ സൈമണ്കുരുവിളകഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ”ഒരുനല്ലകോട്ടയംകാരന്”ഡബ്ബിങ് പൂര്‍ത്തിയായി. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജാന്സിപാറക്കല്. കോട്ടയം നവജീവന്‍ ട്രസ്റ്റിലെ പി.യു.തോമസിന്റെജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രംനന്മ ചെയ്യുന്നഒരു സാധാരണക്കാരന്റെകഥപറയുന്നു.
തോമസ് എന്ന കഥാപാത്രമായി റോബിന്‍സ് അഭിനയിക്കുന്നു. അശോകന്, ഷാജു, മിനോണ്‍, ശ്രീജിത്വിജയ്, ചാലി പാല, കോട്ടയംപ്രദീപ്, നസീര്‍ സംക്രാന്തി, രഞ്ജിത്,കോട്ടയം പുരുഷന്, നന്ദകിഷോര്‍,മനോരഞ്ജന്‍, അജയ്കുട്ടി, ദിലീപ് കോട്ടയം, രാജേഷ് ചാലക്കുടി, അഞ്ജലിനായര്‍, അപര്‍ണ നായര്‍, സ്വപ്ന, ഭദ്ര, അഞ്ജു റാണി തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.
ബിനു എസ്.നായര്ഛായാഗ്രാഹണവുംശ്രീകുമാര് എഡിറ്റിങ്ങുംരമണന് കറുകപ്പള്ളി കലാസംവിധാനവുംറോയ് പല്ലിശ്ശേരി ചമയവുംജോഷി അറവാക്കല്‍ നിശ്ചല ഛായാഗ്രാഹണവും ഏബ്രഹാംലിങ്കണ്വാര്ത്താവിതരണവും കൈകാര്യം ചെയ്യുന്നു. കോസ്റ്റിയൂം ഡിസൈന്‍ ജാന്‍സി സൈമണ്‍, രസ്മി ജയ്ഗോപാല്‍.റോബിന്‍സ് അമ്പാട്ടിന്റെ വരികള്‍ക്ക് ജിനോഷ്ആന്റണി സംഗീതം പകര്‍ന്നു. ജയചന്ദ്രന്, വിജയ് യേശുദാസ്, സുദീപ്, കെ.എസ്.ചിത്ര, ശ്വേത മോഹന്എന്നിവരാണ്ഗായകര്.
ചീഫ്അസോസിയേറ്റ് ഡയറക്ടര്‍ പ്രെറ്റി എഡ്വേര്‍ഡ്. അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണകുമാര്‍, അരുണ്‍ ഉടുമ്പഞ്ചോല. സഹസംവിധാനം ബിനില്‍, അജ്ലിന്‍ പാറക്കല്‍, ആല്വിന്സൈമണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ്തങ്കപ്പന്, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജോമോന്‍ജോയ് ചാലക്കുടി, രഞ്ജിത്. ഫിനാന്‍സ് കണ്ട്രോളര് സിനോ ആന്റണി. ”ഒരു നല്ല കോട്ടയംകാരന്”ഉടന്‍ തിയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: