Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാഞ്ഞു പോയ മണ്ഡലങ്ങള്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 24, 2019, 07:29 am IST
in India

മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 57ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം. ആദ്യ മൂന്ന് മണ്ഡലങ്ങളും ഇന്നില്ല. പികെവി ജയിച്ചാല്‍ മണ്ഡലം ഇല്ലാതാകുമെന്ന് ചുരുക്കം.

തിരുവനന്തപുരം മാത്രമാണ് അതിനൊരപവാദം. 2004ല്‍ പികെവിയെ ജയിപ്പിച്ച തിരുവനന്തപുരം ഇപ്പോഴുമുണ്ട്. പക്ഷെ, കാലാവധി പൂര്‍ത്തിയാക്കാതെ പികെവി വിടപറഞ്ഞു എന്നത് മറ്റൊരുകാര്യം. ഒരു വര്‍ഷം മാത്രമാണ് തിരുവനന്തപുരത്തിന്റെ പ്രതിനിധിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. 2005ല്‍ അദ്ദേഹം അന്തരിച്ചു. സുശീല ഗോപാലന്‍ ജയിച്ച രണ്ട് മണ്ഡലങ്ങള്‍ ഇല്ലാതായവയുടെ പട്ടികയിലാണ്. അമ്പലപ്പുഴയും ചിറയിന്‍കീഴും.

കേരളത്തിലെ പന്ത്രണ്ട് ലോകസഭാ മണ്ഡലങ്ങളാണ് വിവിധ കാലഘട്ടങ്ങളിലായി ഇല്ലാതായത്. രണ്ട് മുഖ്യമന്ത്രിമാരെ, പനമ്പള്ളി ഗോവിന്ദമേനോന്‍ (62, 67), കെ. കരുണാകരന്‍ (99) ലോകസഭയിലെത്തിച്ച മുകുന്ദപുരം, രാഷ്‌ട്രപതിയായിരുന്ന കെ.ആര്‍. നാരായണനെ തുടര്‍ച്ചയായി മൂന്നു തവണ ജയിപ്പിച്ച ഒറ്റപ്പാലം, വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന പി.സി. തോമസ് തുടര്‍ച്ചയായി ആറു തവണ ജയിച്ച മൂവാറ്റുപുഴ, മുസ്ലിംലീഗിന്റെ കുത്തക സീറ്റായ മഞ്ചേരി, കൊടിക്കുന്നില്‍ സുരേഷ് നാലു തവണ ജയിച്ച അടൂര്‍, വയലാര്‍ രവി, സുശീല ഗോപാലന്‍, വര്‍ക്കല രാധാകൃഷ്ണന്‍, എ.എ. റഹിം, തലേക്കുന്നേല്‍ ബഷീര്‍ എന്നിവരൊക്കെ പ്രതിനിധീകരിച്ച ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളാണ് 2009 മുതല്‍ ഇല്ലാതായത്. ബിജെപി മുന്നണി ജയിച്ച ഏക മണ്ഡലം എന്ന പ്രത്യേകതയും മൂവാറ്റുപുഴയ്‌ക്കുണ്ട്. 

1951 മുതല്‍ 71 വരെ അഞ്ചുപേരെ പാര്‍ലമെന്റില്‍ എത്തിച്ച തലശ്ശേരിയാണ് അതിനും മുമ്പേ ഇല്ലാതായതില്‍ പ്രമുഖ മണ്ഡലം. കെ. കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ നെട്ടൂര്‍ പി. ദാമോദരനായിരുന്നു തലശ്ശേരിയുടെ ആദ്യ എംപി. 57ല്‍ കോണ്‍ഗ്രസിന്റെ എം.കെ. ജിനചന്ദ്രന്‍ ജയിച്ചു. 62ല്‍ സിപിഐ സ്വതന്ത്രനായി സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാടും 67-ല്‍ സിപിഎമ്മിന്റെ പാട്യം ഗോപാലനും 71ല്‍ സിപിഐയുടെ സി.കെ. ചന്ദ്രപ്പനും തലശ്ശേരിയെ പ്രതിനിധീകരിച്ചു. 57 മുതല്‍ 71 വരെ നിലവിലുണ്ടായിരുന്ന മണ്ഡലമാണ് അമ്പലപ്പുഴ. പികെവിക്ക് (62) പുറമെ സുശീല ഗോപാലനും (67) പി.ടി. പുന്നൂസും (57) കെ. ബാലകൃഷ്ണനും (71) പ്രതിനിധീകരിച്ച മണ്ഡലം.

ജനതാഭരണകാലത്ത് തൊഴില്‍മന്ത്രിയായിരുന്ന ജി. രവീന്ദ്രവര്‍മ 62ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മണ്ഡലമായിരുന്നു തിരുവല്ല. പികെവിയും (57) സി.പി. മാത്തനും (51) ആയിരുന്നു അതിനുമുന്‍പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 67ല്‍ പികെവിയും 71ല്‍ എം.എ. ജോസഫും ജയിച്ച പീരുമേടും ഇപ്പോഴില്ല.

1951ല്‍ മാത്രം നിലവിലുണ്ടായിരുന്ന മണ്ഡലങ്ങളാണ് മീനച്ചിലും കൊടുങ്ങല്ലൂരും മലപ്പുറവും. പി.ടി. ചാക്കോയെ ജയിപ്പിച്ച മീനച്ചിലില്‍ അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് 53ല്‍ ഉപതെരഞ്ഞെടുപ്പും നടന്നു. അതേസമയം 1951ല്‍ ഉണ്ടായിരുന്ന മലപ്പുറം 2009ല്‍ അതേ പേരില്‍ തിരിച്ചുവരികയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.